2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

മക്കയില്‍ വിഖായ പ്രവര്‍ത്തകര്‍ക്ക് സ്വീകരണം നല്‍കി

 

മക്ക: മക്കയിലും പരിസരങ്ങളിലും ഹാജിമാരെ സേവിച്ച വിഖായ പ്രവര്‍ത്തകരെ ആദരിച്ചു. മക്കയില്‍ ആദ്യ ഹാജി എത്തിയതു മുതല്‍ അവസാന ഹാജിയും മടങ്ങുന്നത് വരെ ഇവര്‍ക്കു വേണ്ട സഹായ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതരായ വിഖായ ഹജ്ജ് സേവക സംഘത്തിനാണ് മക്കയില്‍ സ്വീകരണമൊരുക്കിയത്.

എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ ഫൈസി കോട്ടോപ്പാടം സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു. മക്കയിലെ അവാലി ബൈത്തുന്നദ്‌വി ഓഡിറ്റോറിയത്തില്‍വച്ച് സ്വീകരണത്തില്‍ സമസ്ത ഇസ്‌ലാമിക് സെന്റര്‍ റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ മുനീര്‍ ഫൈസി മാളിയേക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.
എസ്.ഐ.സി മക്ക പ്രസിഡന്റ് സൈനുദ്ദീന്‍ അന്‍വരി അധ്യക്ഷനായി. വിഖായ സഊദി ദേശീയ കമ്മിറ്റി ചെയര്‍മാന്‍ ഒമാനൂര്‍ അബ്ദുറഹ്മാന്‍ മൗലവി വിഖായ വളണ്ടിയര്‍മാരെ ആദരിച്ചു.

സയ്യിദ് മാനു തങ്ങള്‍, ഉമര്‍ ഫൈസി മണ്ണാര്‍മല, ഇര്‍ഷാദ് വാഫി, ഇസ്സുദ്ദീന്‍ അവാലി, സക്കീര്‍ കോഴിച്ചെന, നൗഫല്‍ ചേലേമ്പ്ര, സിറാജ് പേരാമ്പ്ര, ഹസൈനാര്‍ ഹാജി പെരുമുഖം, മുഹമ്മദ് മണ്ണാര്‍ക്കാട്, കബീര്‍ ചെറൂര്‍, നവാസ്, താജുദ്ദീന്‍, മുസ്തഫ മലയില്‍ (കെ എം സി സി സെക്രട്ടറി) സംസാരിച്ചു. മുനീര്‍ ഫൈസി മാമ്പുഴ സ്വാഗതവും ഫരീദ് ഐക്കരപ്പടി നന്ദിയും പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News