2019 July 18 Thursday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മക്കയില്‍ കുടുങ്ങിയ 33 തീര്‍ഥാടകര്‍ മടങ്ങി

 

മക്ക: ഉംറ സര്‍വീസ് കമ്പനി കബളിപ്പിച്ചതിനെ തുടര്‍ന്ന് മക്കയില്‍ ദുരിതത്തിലായ 33 തീര്‍ഥാടകര്‍ മടങ്ങി. സ്വകാര്യ ഉംറ സര്‍വീസ് മുഖേന മക്കയിലെത്തി ഒടുവില്‍ സര്‍വീസ് കമ്പനി മുങ്ങിയതിനെ തുടര്‍ന്ന് ദുരിതത്തിലായ തീര്‍ഥാടകരാണ് സാമൂഹ്യപ്രവര്‍ത്തകരുടെയും എംബസിയുടെയും സഹായത്തോടെ ഒരാഴ്ച്ചക്കുശേഷം മടങ്ങിയത്.

കഴിഞ്ഞ ദിവസങ്ങളിലായി വിവിധ വിമാനങ്ങളിലായി മടങ്ങിയ സംഘത്തിലെ അവസാന സംഘം ഇന്നലെ രാവിലെ ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലാണ് നാട്ടിലേക്കു പോയത്. ഹജ്ജ്, ഉംറ വകുപ്പുമായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റും ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റും ഇവരുടെ പ്രശ്‌നത്തില്‍ ഇടപെട്ടതിനെത്തുടര്‍ന്ന് നാട്ടില്‍ നിന്നുള്ള ടിക്കറ്റിങ് ഏജന്‍സി തന്നെ പ്രശ്‌നത്തിന് പോംവഴി കണ്ടെത്തുകയായിരുന്നു.
മലപ്പുറം മേലാറ്റൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ ഗൈഡ് ട്രാവല്‍ ആന്‍ഡ് ടൂറിസം ഏജന്‍സിയുടെ കീഴിലെത്തിയ തീര്‍ഥാടകരാണ് പെരുവഴിയിലായത്. മണ്ണാര്‍ക്കാട് അലനല്ലൂര്‍ സ്വദേശി അക്ബര്‍ അലിയാണ് ഏജന്‍സി നടത്തിപ്പുകാരനെന്നും ഇദ്ദേഹമാണ് തങ്ങളില്‍ നിന്ന് പണം കൈപറ്റിയതെന്നും തട്ടിപ്പിനിരയായവര്‍ പറഞ്ഞു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News