2019 April 22 Monday
കാലത്തില്‍നിന്ന് നിനക്കു നഷ്ടപ്പെട്ടതിന് ഇനി പകരമില്ല. അതില്‍നിന്ന് നേടിയെടുത്തതാകട്ടെ വിലമതിക്കപ്പെടുകയുമില്ല. -അത്വാഉല്ലാ സിക്കന്തറി

മക്കയിലെ ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സേവകാരെന്ന ബഹുമതി ഇനി ‘വിഖായ’ക്ക് സ്വന്തം

മക്ക: മക്കയില്‍ ഹജ്ജ് സേവനരംഗത്ത് മാതൃക തീര്‍ത്ത് വിഖായ സംഘം. ഈ വര്‍ഷത്തെ ഹജ്ജ് സേവനത്തിനു ആദ്യമായി സ്വന്തം യൂണിഫോമില്‍ രംഗത്തിറങ്ങിയാണ് വിഖായ ഹജ്ജ് സേവക സംഘം ചരിത്രം തീര്‍ത്തത്. ഹാജിമാര്‍ എത്തിയ ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയാണ് ‘വിഖായ’ കോട്ടണിഞ്ഞു സമസ്തയുടെ പ്രവര്‍ത്തകര്‍ മറ്റുള്ളവര്‍ക്ക് മാതൃകയായത്. തുടര്‍ന്നാണ് മറ്റു പല സംഘടനകളും കഴിഞ്ഞ ദിവസം ഈ രംഗത്തേക്ക് കടന്നു വന്നത്. മക്കയില്‍ പ്രവര്‍ത്തന ഗോദയിലിറങ്ങിയ വിഖായ കര്‍മ്മ സംഘം ഇനി വിശ്രമമില്ലാത്ത ഓട്ടത്തിലായിരിക്കും. ഹജ്ജിനു ശേഷം ഓരോ ഹാജിയും മടങ്ങിയ ശേഷമായിരിക്കും ഇവര്‍ക്ക് വിശ്രമം. വിഖായക്ക് പുറമെ കെ.എം.സി.സി യടക്കമുള്ള വിവിധ സംഘടനകള്‍ ശക്തമായ സാന്നിധ്യമായി മക്കയില്‍ കര്‍മരംഗത്തുണ്ടാകും.

ഹജ്ജ് സീസണ്‍ തുടങ്ങിയതോടെ കഴിഞ്ഞ വെള്ളിയാഴിച്ച മക്കയില്‍ തിരക്ക് അനുഭവപ്പെട്ടതോടെയാണ് വിഖായ പ്രവര്‍ത്തകര്‍ അവരുടെ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. മുനീര്‍ ഫൈസി മാമ്പുഴ, ഫരീദ് ഐക്കരപടി, സലീം മണ്ണാര്‍ക്കാട്, സക്കീര്‍ കോഴിചേന എന്നിവരുടെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകരാണ് രാവിലെ മുതല്‍ ഹറമില്‍ സേവനത്തിനിറങ്ങിയത്. ലോകത്തിന്റെ അഷ്ട്ടദിക്കില്‍ നിന്നും അല്ലാഹുവിന്റെ അതിഥികളെ ഇരുകൈയും നീട്ടിയാണ് ഇവിടെ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നതും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതും. സേവനം ചെയ്യാന്‍ അതിവിപുലമായ സംവിധാനമാണ് മക്ക വിഖായ തയ്യാറക്കിയിരിക്കുന്നത്. നടക്കാന്‍ പ്രയാസമുള്ള ഹാജിമാര്‍ക്ക് വീല്‍ ചെയര്‍, ബസ്സില്‍ കയറാനും മറ്റു ബുദ്ധിമുട്ടുള്ളവര്‍ക്കും വിഖായ ഒരു കൈ താങ്ങായി മാറും, ഏറ്റവും തിരക്കേറിയ വെള്ളിയഴ്ചകളില്‍ കര്‍മ്മരംഗത്തിറങ്ങാന്‍ പ്രത്യേക വിങ് തന്നെ മക്ക വിഖായക്ക് കീഴില്‍ സംവിധാനിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News