2019 July 19 Friday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

മക്കയടക്കം സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ

 

മക്ക: മക്കയടക്കം സഊദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും കാറ്റും. ബുധനാഴ്ച വൈകിട്ട് ശക്തമായി വീശിയടിച്ച കാറ്റിനൊപ്പമെത്തിയ മഴ പുണ്യ നഗരിയെ കുളിരണിയിച്ചു. രാത്രി ഏഴുമണിയോടെ വീശിയടിച്ച കാറ്റിനു പിന്നാലെ അസീസിയയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴയാണ് പെയ്തത്. ശക്തമായ കാറ്റില്‍ നിരവധി കടകളുടെ ബോര്‍ഡുകള്‍ ഇളകി വീണു. മക്കയുടെ പല ഭാഗത്തും കാറ്റ് തുടരുകയാണ്. കൂടാതെ, തലസ്ഥാന നഗരിയായ റിയാദിലും പരിസരങ്ങളിലും കാറ്റിനൊപ്പം കനത്ത മിന്നലും മഴയും ഉണ്ടായി.
റിയാദിലെ അല്‍ സൈമ, സുബുഹാ, അല്‍ സദ്ര്‍, അല്‍ ജനാറ, അല്‍ നഖീല്‍, അല്‍ ജിദീദ് തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ ഇടിയോടെ മഴ പെയ്തത്. കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ശക്തമായ മഴയത്തും കാറ്റത്തും ഡ്രൈവിങില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നും സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.