2019 February 19 Tuesday
യുക്തിയും ശാന്തമായി തീരുമാനമെടുക്കാനുള്ള കഴിവുമാണ് ഒരു നേതാവിനുവേണ്ട വിശിഷ്ടഗുണങ്ങള്‍ -കോര്‍ണിലിയസ് ടാസിറ്റസ്‌

മകളെ പീഡിപ്പിച്ച എച്ച്.ഐ.വി ബാധിതനായ പിതാവിന് ജീവിതാന്ത്യം വരെ തടവ്

ആലപ്പുഴ: ദീര്‍ഘകാലം മകളെ പീഡിപ്പിച്ച കേസില്‍ എച്ച്.ഐ.വി ബാധിതനായ പിതാവിന് ജീവപര്യന്തം തടവ്. ചെങ്ങന്നൂര്‍ സ്വദേശിയായ അന്‍പതുകാരനെയാണ് ആലപ്പുഴ അഡിഷനല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് ജഡ്ജി എസ്.എച്ച് പഞ്ചാപകേശന്‍ ശിക്ഷിച്ചത്. പ്രതിയുടെ ഭാര്യ എയ്ഡ്‌സ് ബാധിതയായി 2012ല്‍ മരണമടഞ്ഞിരുന്നു. പ്രതിയും നിരന്തരം പീഡനത്തിനിരയായ മകളും എയ്ഡ്്‌സ് ബാധിതരാണ്. മാതാവ് ജീവിച്ചിരിക്കെ തന്നെ 12 വയസുള്ളപ്പോള്‍ മുതല്‍ പെണ്‍കുട്ടിയെ ഇയാള്‍ ശാരീരകമായി ചൂഷണം ചെയ്തുവരികയായിരുന്നെന്നാണ് കേസ്. 2013ന് ഓഗസ്റ്റ് 30 വരെ ഇതു തുടര്‍ന്നു. പെണ്‍കുട്ടിയില്‍നിന്ന് വിവരം ലഭിച്ച പ്രദേശവാസിയായ അംഗന്‍വാടി വര്‍ക്കര്‍ കുടുംബശ്രീ ആലപ്പുഴ ജില്ലാ കമ്മിഷന്‍ കോ-ഓഡിനേറ്ററെ അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
പ്രതി മഹാരാഷ്ട്രയില സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്നു. ഇരയായ പെണ്‍കുട്ടിക്ക് പുറമെ ഒരു മകന്‍ കൂടിയുണ്ട് ഇയാള്‍ക്ക്്. ഇന്ത്യന്‍ ശിക്ഷാ നിയമം 376, 376 എഫ്.എന്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 23 വകുപ്പ് പ്രകാരമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇതുപ്രകാരം ജീവിതാന്ത്യംവരെ തടവില്‍ കഴിയണമെന്ന് വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ രണ്ടുലക്ഷം രൂപ പിഴയൊടുക്കണം. ഇത് എയ്ഡ്‌സ് ബാധിതയായി പ്രത്യേക പരിചരണ കേസില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് നല്‍കണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.