2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ മലയാളിയെ സഊദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

റിയാദ്: മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെ മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി താണിപ്പാടം സ്വദേശി ഉള്ളാട്ടില്‍ അഷ്‌റഫ് എന്ന അഷ്‌റഫ് അബോണയാണ് (52) ഖമീസ് മുശൈതിനു സമീപം അസീറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഖമീസ് മുശൈത്ത് ന്യു സനാഇയ്യയിലെ ചോക്കലേറ്റ് വെയര്‍ ഹൗസിലാണ് മൃതദേഹം കണ്ടെത്തിയത്.

ഖമീസ് അസ്മ ട്രേഡിംഗ് എസ്റ്റാബ്ലിഷ്‌മെന്റ് ചോക്കലേറ്റ് വിതരണ കമ്പനിയില്‍ മാനേജര്‍ ആയിരുന്നു. മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെയാണ് സംഭവം. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. ഉള്ളാട്ടില്‍ അലവിയാണ് പിതാവ്. ഭാര്യ ലൈല. മക്കള്‍ നാമിയ, സനാന്‍, സിയ, ഇഷ.

മൃതദേഹം നാട്ടില്‍ കൊണ്ടു പോകാനുള്ള നിയമ നടപടികള്‍ കമ്പനി സ്‌പോണ്‍സറുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. ഭാര്യാസഹോദരന്‍ അനീര്‍, കെ.എം.സി.സി നേതാക്കളായ ജമാല്‍ കടവ്, ബഷീര്‍ മൂന്നിയൂര്‍ എന്നിവര്‍ നിയമനടപടികള്‍ക്ക് സഹായത്തിനുണ്ട്


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.