2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

മകന്‍ കാമുകിയുമായി ഒളിച്ചോടിയതിന് വൃദ്ധമാതാവിനെ വിവസ്ത്രയാക്കി മര്‍ദിച്ചു

ലക്‌നൗ: മകന്‍ പെണ്‍കുട്ടിയുടെ കൂടെ ഒളിച്ചോടിയതിന് വൃദ്ധമാതാവിനെ വിവസ്ത്രയാക്കി മര്‍ദിച്ചു. ഉത്തര്‍പ്രദേശില്‍ തിങ്കളാഴ്ച്ചയാണ് സംഭവമുണ്ടായത്.
ഇവരുടെ മുഖത്ത് കരിതേക്കുകയും സ്വകാര്യഭാഗങ്ങളില്‍ മുളകു പൊടി വിതറിയതായും പൊലിസ് പറഞ്ഞു.
പൊലിസെത്തിയാണ് സ്ത്രീയെ അക്രമികളില്‍ നിന്നും രക്ഷിച്ചത്. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരാണ് മകന്‍ ചെയ്ത കാര്യത്തിന് വൃദ്ധമാതാവിനെ ശിക്ഷിച്ചത്. യുവാവിന്റെയും യുവതിയുടേയും വീട്ടുകാര്‍ ഒരു ഗ്രാമത്തിലാണ് കഴിയുന്നത്.ഞായറാഴ്ച്ചയാണ് യുവാവ് പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ നാല് സ്ത്രീകളുള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തതായി സീനിയര്‍ പൊലിസ് ഓഫീസര്‍ അഖിലേഷ് ചൗരാസിയ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.