2018 August 18 Saturday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

മകന്റെ കൈയിലെ തോക്ക് പൊട്ടി അമ്മ മരിച്ച സംഭവം; തോക്ക് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു

 

പേരാമ്പ്ര: പൂഴിത്തോട് മകന്റെ കൈയിലെ തോക്ക് പൊട്ടി അമ്മ മരിച്ച സംഭവത്തില്‍ തോക്ക് നല്‍കിയ ആളെ അറസ്റ്റ് ചെയ്തു.
പൂഴിത്തോട് വേനക്കുഴിയില്‍ ഷിനീഷ് (36) പേരാമ്പ്ര സര്‍ക്കിള്‍ മുന്‍പാകെ കീഴടങ്ങുകയായിരുന്നു. ഇയാള്‍ മരിച്ച ഷൈജിയുടെ വീടിനു സമപത്തായിരുന്നു താമസം. ഷിനീഷ് ഷൈജിയുടെ ഭര്‍ത്താവ് ചിത്രാംഗതനു ആറാഴ്ച മുന്‍പ് നല്‍കിയ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നാണ് ഷൈജി മരിച്ചത്.
അതിനുശേഷം തിമിരി, ആലക്കോട്, തിരുവനന്തപുരം ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു വരുകയായിരുന്ന ഷിനീഷിന്റെ നീക്കങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലിസ് നി രീക്ഷിച്ചു വരികയായിരുന്നു.
ഇന്നലെ പേരാമ്പ്ര സര്‍ക്കിള്‍ മുന്‍പാകെ ഹാജരായ ഇയാളെ പയ്യോളി കോടതിയില്‍ ഹാജരാക്കി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.