2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

മകനൊപ്പം സഞ്ചരിച്ച വീട്ടമ്മ ബൈക്കില്‍ നിന്നു വീണ് മരിച്ചു

 

കൂത്തുപറമ്പ്: നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നു തെറിച്ചുവീണ് മകനോടൊപ്പം സഞ്ചരിച്ച വീട്ടമ്മ മരിച്ചു. കൈതേരി ആറങ്ങാട്ടേരിയിലെ മടപ്പുരച്ചാല്‍ വീട്ടില്‍ എം. ശ്രീജ (40) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തോടെ പിണറായി കായലോട് റോഡില്‍ കേളാലൂര്‍ എല്‍.പി സ്‌കൂളിനടുത്ത് വച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ശ്രീജയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കിയെങ്കിലും ഇന്നലെ പുലര്‍ച്ചെ ഒന്നോടെ മരിച്ചു.

അണ്ടല്ലൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തില്‍ പങ്കെടുത്ത് ബൈക്കില്‍ വീട്ടിലേക്കു വരികയായിരുന്നു ഇരുവരും. ഹമ്പില്‍ കയറിയ ബൈക്ക് നിയന്ത്രണം വിട്ടതിനെ തുടര്‍ന്നു ശ്രീജ റോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു. ബൈക്ക് ഓടിച്ച അഭിജിത്ത് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കാര്‍ത്ത്യായനിയുടെയും പരേതനായ നാരായണന്റെയും മകളാണു മരിച്ച ശ്രീജ. ഭര്‍ത്താവ്: കെ.പി പവിത്രന്‍ (ഗള്‍ഫ്). മക്കള്‍: കൂത്തുപറമ്പ് എം.ജി കോളജ് ഡിഗ്രി വിദ്യാര്‍ഥിയായ അഭിജിത്തിനെക്കൂടാതെ അപര്‍ണ (ലാബ് ടെക്‌നീഷ്യന്‍, ക്രിസ്തുരാജ ആശുപത്രി, തൊക്കിലങ്ങാടി) മകളാണ്. സഹോദരങ്ങള്‍: ശ്രീനിവാസന്‍ (പന്തക്കച്ചാല്‍), പ്രീജ (പാത്തിപ്പാലം).

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.