2019 September 20 Friday
ദാരിദ്ര്യത്തെക്കുറിച്ച് ലജ്ജിക്കാനില്ല. അതില്‍ ലജ്ജതോന്നുന്നതാണ് ലജ്ജാകരം.

മകനാണെന്ന അവകാശവാദം: ധനുഷ് നേരിട്ട് കോടതിയില്‍ ഹാജാരാവണം

മധുര:തമിഴ് സിനിമാ താരം ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട ദമ്പതികള്‍ കോടതിയെ സമീപിച്ചു. സാമ്പത്തികമായി പരാധീനതയനുഭവിക്കുന്ന തങ്ങള്‍ക്ക് ധനുഷ് പ്രതിമാസം 65,000 രൂപ നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവര്‍ മേലൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹരജി നല്‍കിയത്. കേസ് 2017 ജനുവരി 12ന് പരിഗണിക്കുമ്പോള്‍ താരം നേരിട്ട് കോടതിയില്‍ ഹാജരാകണമെന്ന് മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.
തമിഴ്‌നാട്ടിലെ മധുരക്കടുത്ത മേലൂര്‍ താലൂക്കിലെ മനംപട്ടി ഗ്രാമത്തിലെ ആര്‍. കതിരേശനും(60) ഭാര്യ കെ. മീനാക്ഷി(55)യുമാണ് ധനുഷ് തങ്ങളുടെ മകനാണെന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചത്.
1985 നവംബര്‍ ഏഴിനാണ് ധനുഷ് ജനിച്ചതെന്നും യഥാര്‍ഥ പേര് കാളിശെല്‍വന്‍ എന്നാണെന്നും ഇവര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ ജനന സര്‍ട്ടിഫിക്കറ്റും കുട്ടിക്കാലത്തെ ഫോട്ടോയും ഹരജിക്കൊപ്പം ഇവര്‍ കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് താരത്തോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. സ്വകാര്യ ബസ് കണ്ടക്ടറായ കതിരേശന്‍ 10ാം ക്ലാസ് വരെ ആര്‍.സി മിഡില്‍ സ്‌കൂളിലും പിന്നീട് മേലൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് പഠിച്ചത്. തുടര്‍ന്ന് 2002ല്‍ പതിനൊന്നാം ക്ലാസില്‍ ശിവഗംഗയിലെ തിരുപുത്തൂരിലെ അറുമുഖം പിള്ളൈ എച്ച്.എച്ച്.എസ്.എസില്‍ പഠിക്കാനയച്ചെങ്കിലും ഇവിടെ നിന്നും ഒളിച്ചോടിപോവുകയായിരുന്നുവെന്നാണ് ദമ്പതികള്‍ പറയുന്നത്. ചെന്നൈയിലെത്തിയ കാളിശെല്‍വന്‍ ധനുഷ്. കെ രാജ് എന്ന പേരില്‍ സിനിമയില്‍ അഭിനയം തുടങ്ങി. ധനുഷ് ഇപ്പോള്‍ സംവിധായകനായ കസ്തൂരി രാജയുടെ കസ്റ്റഡിയിലാണെന്നും ഇവര്‍ ആരോപിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News