2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

മഅ്ദനിയുടെ യാത്ര: ‘കര്‍ണാടക സര്‍ക്കാര്‍ വിധിയെ അട്ടി മറിക്കുന്നു’ വിമര്‍ശനവുമായി സുപ്രിം കോടതി

  • സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ടി.എയും ഡി.എയും  മാത്രം മതി
  • കേരളത്തിലേക്കുള്ള യാത്രാ അലവന്‍സ് എത്രയെന്ന് അറിയിക്കണം

ന്യൂഡല്‍ഹി: കേരളത്തില്‍ വരാനുള്ള സുരക്ഷാ ചെലവുകള്‍ക്കായി 15 ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയോട് ആവശ്യപ്പെട്ട കര്‍ണാടക സര്‍ക്കാറിന് സുപ്രിം കോടതിയുടെ രൂക്ഷ വിമര്‍ശനം. കോടതി വിധി അട്ടമറിക്കാനാണോ കര്‍ണാടക സര്‍ക്കാറിന്റെ ശ്രമമെന്ന് കോടതി ചോദിച്ചു. കര്‍ണാടകത്തിന് സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ചു കൂടെയെന്നും കോടതി വിമര്‍ശിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ടി.എയും ഡി.എയും  മാത്രം മതി. ശമ്പളമുള്ളപ്പോള്‍ അധിക ചെലവ് നല്‍കുന്നതെന്തിനാണ്- സുപ്രിം കോടതി ചോദിച്ചു.

സുരക്ഷ ഒരുക്കേണ്ടത് ഉദ്യോഗസ്ഥരുടെ കടമയാണ്. സുരക്ഷയുടെ പേരില്‍ മഅ്ദനിയില്‍ നിന്ന് പണം വാങ്ങുന്നതെന്തിനെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലേക്കുള്ള യാത്രാ അലവന്‍സ് എത്രയെന്ന് നാളെത്തന്നെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മഅ്ദനിക്ക് സുരക്ഷ ഒരുക്കാമെന്ന കേരളത്തിന്റെ വാദം കോടതി തള്ളി. കര്‍ണാടകത്തിന്റെ ചുമതലയിലുള്ള മഅ്ദനിക്ക് കേരളം സുരക്ഷ നല്‍കേണ്ടതില്ലെന്ന് സുപ്രിം കോടതി പറഞ്ഞു.

സുരക്ഷാ ചെലവായി ഭീമന്‍സംഖ്യ കെട്ടു വെക്കണമെന്ന കര്‍ണാടകയുടെ ആവശ്യം മഅ്ദനിയുടെ കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലാക്കിയിരുന്നു. തുടര്‍ന്ന അദ്ദേഹം സുപ്രിം കോ
ടതിയെ സമീപിക്കുകയായിരുന്നു. ഇത്രയും തുക കെട്ടിവയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി തനിക്കില്ലെന്ന്അദ്ദേഹം കോടതിയെ അറയിച്ചു.

ഓഗസ്റ്റ് ഒന്നു മുതല്‍ 14 വരെയാണ് മാതാപിതാക്കളെ കാണാനും മകന്റെ വിവാഹത്തില്‍ പങ്കെടുക്കാനും മഅ്ദനിക്ക് കേരളത്തില്‍ വരാന്‍
കോടതി അനുമതി നല്‍കിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News