2019 December 13 Friday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

മംഗലംഡാം അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു

മംഗലംഡാം: വേനല്‍ കടുത്തതോടെ മംഗലംഡാം അണക്കെട്ടിലെ വെള്ളം വളരെയധികം താഴ്ന്ന നിലയിലെത്തി. വേനല്‍ മഴ കിട്ടിയില്ലെങ്കില്‍ വരും നാളുകളിലെ കഠിനമായ ചൂട് ഡാമിലുള്ള മത്സ്യങ്ങളേയും ബാധിക്കും. മാത്രമല്ല അണക്കെട്ടിന്റെ താഴ്ഭാഗത്തുള്ള കിണറുകളും മറ്റ് ജലസ്രോതസുകളെല്ലാം വറ്റാനും കുടിവെള്ള പ്രശ്‌നം രൂക്ഷമാകാനും സാധ്യത ഏറെയാണ്.
മലനിരകളില്‍നിന്ന് റിസര്‍വോയറിലേക്ക് വെള്ളം ഒഴുകിയെത്തുന്ന തോടുകളെല്ലാം വറ്റിവരണ്ട് കിടക്കുകയാണ്. മലനിരകളില്‍ വെള്ളമില്ലാതാകുന്നതോടെ വന്യമൃഗങ്ങളും നാട്ടില്‍ പുറങ്ങളിലേക്ക് ഇറങ്ങുക പതിവാണ്. ഇതിന് മുമ്പ് വളര്‍ത്ത് മൃഗങ്ങളെ പുലി പിടിച്ച് കൊണ്ട് പോയ സംഭവങ്ങള്‍ ഏറെയുണ്ടായിട്ടുണ്ട്. പ്രദേശവാസികള്‍ ഈ ഭീതിയിലാണ് കഴിയുന്നത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News