2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഭൂരിപക്ഷത്തില്‍ റെക്കോര്‍ഡ് ഉറപ്പിക്കാന്‍ യു.ഡി.എഫ്

സുല്‍ത്താന്‍ ബത്തേരി: രാഹുല്‍ഗാന്ധി മത്സരിക്കുന്ന വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരപക്ഷം ഉറപ്പിക്കാന്‍ വയനാട് മണ്ഡലത്തില്‍ യു.ഡി.എഫിന്റെ ഊര്‍ജിത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.  പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഇന്നലെ ജില്ലയില്‍ എത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. മണ്ഡലത്തില്‍ നിന്നും അഞ്ചുലക്ഷത്തിനു മുകളില്‍ ഭൂരിപക്ഷം വേണമെന്നാണ് ദേശീയ നേതൃത്വം ആവശ്യപ്പെടുന്നത്. ഇതിനായി ഒരോ നിയോജക മണ്ഡലത്തില്‍ നിന്നും ലഭിക്കേണ്ട ഭൂരിപക്ഷം വോട്ടിന്റെ ടാര്‍ജറ്റും നല്‍കിയിട്ടുണ്ട്. അമ്പതിനായിരത്തിനു മുകളില്‍ ഓരോ നിയോജക മണ്ഡലത്തില്‍ നിന്നും ഭൂരിപക്ഷം ലഭിക്കണമെന്നാണ് നേതാക്കള്‍ക്ക് നല്‍കിയ നിര്‍ദേശമെന്നാണ് ലഭിക്കുന്ന വിവരം. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ വയനാട് ലോകസഭ മണ്ഡലത്തിലെ ഓരോ നിയോജകമണ്ഡലത്തിലും എ.ഐ.സി.സി പ്രത്യേക നിരീക്ഷകരെയും വച്ചിട്ടുണ്ട്. അപ്പപ്പോള്‍ വിവരങ്ങള്‍ എ.ഐ.സി.സി നേതൃത്വത്തെ ഇവര്‍ അറിയിക്കുന്നുമുണ്ട്.
എല്ലാവരും താഴേത്തട്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് നേതൃത്വം പ്രദേശിക നേതൃത്വത്തോട് പറഞ്ഞിരിക്കുന്നത്. എല്ലാ നിയോജകമണ്ഡലത്തിലും എ.ഐ.സി.സി നേതാക്കളെത്തി പഞ്ചായത്ത് ബൂത്ത് ലവല്‍ നേതൃത്വത്തെ നേരിട്ട് കണ്ട് കാര്യങ്ങള്‍ വിലയിരുത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയാണ് മുന്നോട്ടുപോകുന്നത്. ഇതിനുപുറമെ ദേശീയ നേതാക്കളെ എത്തിച്ച് പ്രചരണം കൊഴുപ്പിക്കാനുമാണ് നീക്കം. ഈ മാസം 17ന് രാഹുല്‍ ഗാന്ധി ജില്ലയിലെത്തും. ബത്തേരിയില്‍ റോഡ് ഷോയും പൊതുസമ്മേളനത്തിലും പങ്കെടുക്കും. ഇതിനുപുറമെ പ്രിയങ്ക ഗാന്ധി 20നും ജില്ലയിലെത്തുമെന്നും നേതാക്കള്‍ പറയുന്നും.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.