2019 January 23 Wednesday
പരിഹാസമെന്നത് പിശാചിന്റെ ഭാഷയത്രെ

ഭൂമി വിവാദം: കോടതിയലക്ഷ്യ ഹരജി നല്‍കി

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതാ ഭൂമിക്കേസില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടും പൊലീസ് പാലിച്ചില്ലെന്നാരോപിച്ച് അങ്കമാലി സ്വദേശി മാര്‍ട്ടിന്‍ പയ്യപ്പിള്ളി കോടതിയലക്ഷ്യ ഹരജി നല്‍കി. കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറേ, അസി. പൊലിസ് കമ്മിഷണര്‍ കെ ലാല്‍ജി എന്നിവര്‍ക്കെതിരേ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം. ഭൂമി കച്ചവടത്തെക്കുറിച്ചുള്ള പരാതിയില്‍ കര്‍ദിനാളടക്കമുള്ളവര്‍ക്കെതിരേ കേസെടുക്കാന്‍ മാര്‍ച്ച് ആറിനാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. എന്നാല്‍ ദിവസങ്ങള്‍ പലതു കഴിഞ്ഞിട്ടും പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നാണ് ഹരജിക്കാരന്റെ ആക്ഷേപം. ഹരജി ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.