2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ഭൂമി കൈയേറ്റം ഒഴിപ്പിക്കല്‍ മൂന്നാറില്‍ മാത്രമാകരുത്

സി.പി.ബഷീര്‍,എസ്റ്റേറ്റ്മുക്ക്

കേരളത്തിലുടനീളം കൈയേറ്റ ഭൂമിയുണ്ട്. പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഫോറസ്റ്റ്, റവന്യൂ ഡിപ്പാര്‍ട്ട് മെന്റ് തുടങ്ങി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ആസ്തി റജിസ്റ്ററുകള്‍ പരിശോധിച്ചാല്‍ അന്യാധീനമായി കിടക്കുന്ന വസ്തുവഹകള്‍ കണ്ടെത്താന്‍ കഴിയും. മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ആസ്തി റജിസ്റ്ററുകള്‍ പുതുക്കാനും സര്‍വ്വേ നടപടിയിലൂടെ പുഴയോരങ്ങളിലും, റോഡ്, പാലങ്ങള്‍ക്കരുകിലും, സ്വകാര്യ സ്ഥാപനങ്ങളുടെ പക്കല്‍ ചേര്‍ന്നു കിടക്കുന്നതുമായ വസ്തുക്കള്‍ കണ്ടെത്താന്‍ തീരുമാനമെടുക്കാറുണ്ട്.പക്ഷേ, സര്‍ക്കാര്‍ മാറും തീരുമാനം മാത്രം ബാക്കിയാകും എന്നതാണവസ്ഥ. കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ ഭൂമി ഇന്ന് അന്യാധീനമാണ്. വാര്‍ത്താ പ്രാധാന്യം നേടുന്ന കൈയേറ്റങ്ങള്‍ക്കെതിരെ മാത്രം നടപടി എന്ന പതിവു ശൈലി മാറ്റി സര്‍ക്കാര്‍ വസ്തു വഹകള്‍ കണ്ടെത്താനും, അന്യാധീനപ്പെട്ടത് വീണ്ടെടുത്ത് സംരക്ഷിക്കാനും ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കാനും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.