2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഭൂമിയുടെ അവകാശികള്‍

മുഹമ്മദ് മുബഷിര്‍.കെ.കെ ചെറുകുന്ന്

കര്‍ഷകരുടെ ഭൂമി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണ്. പൊലിസ് സേനയെ ഉപയോഗിച്ചാണ് ചില സംസ്ഥാനങ്ങളില്‍ കര്‍ഷകരെ ഭൂമിയില്‍നിന്ന് ഇറക്കിവിടുന്നത്. ഗുജറാത്തില്‍ 12 ഗ്രാമങ്ങളിലെ ആയിരക്കണക്കിനു കര്‍ഷകര്‍ ഈ ഭീകരതക്കെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. 

മഹാരാഷ്ട്രയില്‍ സംസ്ഥാന സര്‍ക്കാര്‍ വാക്കുപാലിച്ചില്ലെന്നാരോപിച്ച് ദിവസങ്ങള്‍ക്കു മുമ്പ് നൂറുകണക്കിനു കര്‍ഷകര്‍ ദയാവധം വരെ ആവശ്യപ്പെടുകയുണ്ടായി. 2013ലെ ഭൂമിയേറ്റെടുക്കല്‍ നിയമം കര്‍ഷകരുടെയും ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങളുടെയും സൈ്വര്യ ജീവിതത്തിനു വിലങ്ങു സൃഷ്ടിക്കുകയാണ്. കേരളത്തില്‍ ഭൂരഹിതരായ 20,000ത്തോളം ആദിവാസികള്‍ അധിവസിക്കുന്നുണ്ടെന്നാണ് വികസന മിഷന്റെ റിപ്പോര്‍ട്ട്. ഭൂമിയുടെ അവകാശികള്‍ക്ക് ഭൂമി വിതരണം ചെയ്യുന്നതില്‍ ഭരണകൂടം ആത്മാര്‍ഥത കാണിക്കണം.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.