2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഭീമന്‍ നീര്‍നായയുടെ ഫോസില്‍ ചൈനയില്‍ കണ്ടെത്തി

വാഷിങ്ടണ്‍ ഡി.സി: വലിയ തലയും നീളമേറിയ താടിയെല്ലുമുണ്ടായിരുന്ന ഭീമാകരമായ നീര്‍നായയുടെ ഫോസില്‍ കണ്ടെത്തി. ചൈനയിലെ യുനാന്‍ പ്രവിശ്യയില്‍ നിന്നാണ് ഗവേഷകര്‍ നീര്‍നായയുടെ ഫോസില്‍ കണ്ടെത്തിയത്.

വലിയ കട്ടിയുള്ള താടിയെല്ലും നീളമേറിയ കവിള്‍തടവും കട്ടിയുള്ള പല്ലുമൊക്കെയുള്ളതായാണ് ഫോസില്‍ പരിശോധിച്ചപ്പോള്‍ മനസ്സിലായത്. 18 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തായ്‌ലാന്‍ഡിലാണ് ഇത്തരം നീര്‍നായ്ക്കളെ കാണപ്പെട്ടതെന്നാണ് കരുതുന്നത്.

വെള്ളത്തില്‍ ജീവിക്കുന്ന ഒരു തരം സസ്തനിയാണ് നീര്‍നായ. വംശനാശം സംഭവിച്ചുപോകുന്ന ജീവി വര്‍ഗത്തില്‍പ്പെട്ട ഒരു വിഭാഗമാണ് ഇവ. ഇവയെക്കുറിച്ച് പഠനം നടത്തുന്ന ജന്തുശാസ്ത്ര വകുപ്പിലെ ഗവേഷകരാണ് പുതിയ ഫോസില്‍ കണ്ടെത്തിയിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.