2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഭീകരാക്രമണ ഭീഷണി: ബള്‍ഗേറിയയില്‍ ബുര്‍ഗ ധരിക്കുന്നതിന് നിരോധനം

സോഫിയ: ബള്‍ഗേറിയയില്‍ പൊതുസ്ഥലങ്ങളില്‍ ബുര്‍ഗ ധരിക്കുന്നതിന് നിരോധനമേര്‍പ്പെടുത്ത ബള്‍ഗേറിയന്‍ സര്‍ക്കാന്‍ നിയമം പാസാക്കി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്നാണ് പൊതുസ്ഥലങ്ങളില്‍ ബുര്‍ഗ ധരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് പുതിയ നിയമം സര്‍ക്കാര്‍ പാര്‍ലമെന്റില്‍ പാസാക്കിയത്.

നിയമം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാലയങ്ങള്‍, പൊതുസ്ഥലങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയയിടങ്ങളിലെല്ലാം ബുര്‍ഖ നിരോധിക്കാനാണ് തീരുമാനം. യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയുടെ മൊത്തം ജനസംഖ്യയില്‍ 13 ശതമാനം മുസ്‌ലിം വിഭാഗമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.