2020 August 05 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഭീകരവാദികളുടെ ചിത്രം നല്‍കില്ലെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍

പാരിസ്: ഭീകരാക്രമണങ്ങള്‍ തുടര്‍ക്കഥയാകുന്ന ഫ്രാന്‍സില്‍ ഭീകരവാദികളുടെ ചിത്രങ്ങള്‍ നല്‍കേണ്ടെന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ തീരുമാനിച്ചു. തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയവരുടെ ചിത്രങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനവുമായി ആദ്യം രംഗത്തുവന്നത് ലേ മോണ്ടെ ഡെയ്‌ലിയാണ്.

തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ ടെലിവിഷന്‍ ചാനലായ ബി.എഫ്.എം.ടി.വിയും കത്തോലിക് ദിനപത്രമായ ലാ ക്രോയിക്‌സും ഈ തീരുമാനത്തെ പിന്തുണച്ചു. യൂറോപ്പ് 1 റേഡിയോ സ്റ്റേഷനും തീരുമാനത്തെ പിന്തുണച്ചു. ഇനിമുതല്‍ തീവ്രവാദിയുടെ പേര് പറയേണ്ടെന്നാണ് റേഡിയോ നിലപാട്.

നീസ് ആക്രമണം നടത്തിയ തീവ്രവാദിയുടേയും പാരിസ് വെടിവയ്പ് നടത്തിയ ലഹൊയ്ജിയുടേയും ചിത്രങ്ങള്‍ ജനങ്ങളില്‍ ഭീതിവര്‍ധിപ്പിച്ചുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. ഈ സാഹചര്യത്തിലാണ് ഭീകരവാദികളുടെ ചിത്രങ്ങള്‍ നല്‍കേണ്ടെന്ന് തീരുമാനിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.