2019 August 19 Monday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഭീകരത ചര്‍ച്ച ചെയ്യാം, പക്ഷേ കശ്മീര്‍ വേണ്ട: ഇന്ത്യയോട് പാകിസ്താന്‍

ന്യൂഡല്‍ഹി: ഇരു രാജ്യങ്ങളെയും ബാധിക്കുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പാകിസ്താനോട് ഇന്ത്യ. എന്നാല്‍, ആതിലേക്ക് ഒരിക്കലും കശ്മീരിനെ ഉള്‍ക്കൊള്ളിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ഇന്ത്യ. നേരത്തെ ജമ്മുകശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചയാകാമെന്ന പാകിസ്താന്റെ ക്ഷണം ഇന്ത്യ നിരസിച്ചിരുന്നു.

ജമ്മുകശ്മീരിന്റെ പേരില്‍ യാതൊരു അവകാശവാദവും ഉന്നയിക്കാനുള്ള അധികാരവും പാകിസ്താനില്ല. അതുകൊണ്ട് തന്നെ കശ്മീര്‍ വിഷയമൊഴിച്ച് അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ ഒരുക്കമാണെന്ന് പാക് വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയ കത്തില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി. ഇരു രാജ്യങ്ങുടെയും വിദേശകാര്യ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ചര്‍ച്ചയാകാമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ഓഗസ്റ്റ് 15ന് കശ്മീര്‍ പ്രശ്‌നത്തില്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് പാകിസ്താന്‍ ഇന്ത്യയെ ക്ഷണിച്ചിരുന്നു. എന്നാല്‍, സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 90 മിനുറ്റ് നീണ്ടുനിന്ന പ്രസംഗത്തില്‍ പാകിസ്താന്റെ ബലൂചിസ്താന്‍ നിലപാടിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് കശ്മീര്‍ വിഷയത്തില്‍ പാകിസ്താനുമായി ഇന്ത്യ യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.