2017 March 28 Tuesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍, സ്വയം മാറ്റത്തിനു വിധേയനാവാന്‍ ആരും തയ്യാറല്ല താനും
- ലിയോ ടോള്‍സ്‌റ്റോയ്

ഭീം ആപ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഒന്നാമത്

bhim-app-install

ന്യൂഡല്‍ഹി: ലോഞ്ച് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ഡിജിറ്റള്‍ പെയ്‌മെന്റിനുള്ള ഭീം(ഭാരത് ഇന്റര്‍ഫേസ് ഫോര്‍ മണി) ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സൗജന്യ ആപ്പുകളുടെ ലിസ്റ്റില്‍ ഒന്നാമതെത്തി.
ഇന്ത്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ആപ്പുകളാണ് ടോപ് ലിസ്റ്റിലുള്ളത്.
കഴിഞ്ഞ മാസം 30ന് പ്രധാനമന്ത്രി ലോഞ്ച് ചെയ്ത ആപ്ലിക്കേഷന്‍ പത്തു ലക്ഷത്തിലേറെ തവണ ഡൗണ്‍ ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ട്രെന്‍ഡിങ് ആപ്ലിക്കേഷനുകളുടെ പട്ടികയിലും ഭീം തന്നെയാണ് ഒന്നാമത്. വാട്‌സ് ആപ്പ്, മൈ ജിയോ, ഫെയ്‌സ് ബുക്ക് ,ഫെയ്‌സ്ബുക്ക് മെസഞ്ചര്‍ എന്നീ ആപ്ലിക്കേഷനുകളാണ് സൗജന്യ ആപ്പുകളുടെ ലിസ്റ്റില്‍ ഭീമിന് പിന്നിലുള്ളത്. അഞ്ചില്‍ 4.1 റേറ്റിങിലാണ് ഭീം നിലകൊള്ളുന്നത്.
എന്നാല്‍ പട്ടികയിലെ ടോപ് അഞ്ചിലുള്ള മൈ ജിയോക്ക് 4.3 റേറ്റിങും വാട്‌സ് ആപ്പിന് 4.4 റേറ്റിങ്ങുമുണ്ട്. രണ്ടാഴ്ചക്കകം ഓഫ് ലൈന്‍ ഉപയോഗം ഉള്‍െപ്പടെയുള്ള കൂടുതല്‍ സംവിധാനങ്ങള്‍ ആപ്ലിക്കേഷനില്‍ എത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.