2018 October 17 Wednesday
എല്ലാവരേയും സ്‌നേഹിക്കുക കുറച്ച് പേരെ വിശ്വസിക്കുക ആര്‍ക്കും അഹിതമായത് ചെയ്യരുത്

ഭിന്നശേഷിക്കാരിയുടെ കട കുത്തിതുറന്ന് പണവും സാധനങ്ങളും മോഷ്ടിച്ചു

 

അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം ദന്തല്‍ കോളേജിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഭിന്നശേഷിക്കാരിയായ ഹസീന (35) യുടെ കട സാമൂഹ്യ വിരുദ്ധര്‍ കുത്തിതുറന്ന് കടയില്‍ സൂക്ഷിച്ചിരുന്ന പണവും വില്‍പനക്കായി സൂക്ഷിച്ചിരുന്ന സാധനങ്ങളും മോഷ്ടിച്ചു.
കഴിഞ്ഞ ദിവസം സന്ധ്യയോടെ മാടക്കട പൂട്ടി ഹസീന പ്രദേശത്ത് തന്നെയുള്ള വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്നലെ പുലര്‍ച്ചെ വീണ്ടും കട തുറക്കാനായി ഹസീന എത്തിയപ്പോഴാണ് കട കുത്തിതുറന്നതായി കണ്ടത്.
ഒരാഴ്ചക്കുള്ളില്‍ രണ്ടാം തവണയാണ് തന്റെ കട കുത്തിതുറന്ന് പണവും സാധനങ്ങളും അപഹരിക്കുന്നതെന്ന് ഹസീന പറയുന്നു, ഭിന്നശേഷിക്കാരിയായ ഹസീനയുടെ കുടുബത്തിലെ ബുദ്ധിമുട്ട് മനസിലാക്കിയ പ്രദേശത്തെ ഒരു സംഘടനായാണ് ഇവരുടെ ഉപജീവനമാര്‍ഗത്തിനായി തട്ടുകട സ്ഥാപിച്ച് കൊടുത്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ പുന്നപ്ര എസ് ഐ. ആര്‍. ബിനുവിന്റെ നേതൃത്വത്തില്‍ മോഷ്ടാക്കള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാക്കി.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.