2020 July 10 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഭിന്നശേഷിക്കാരന്റെ മുച്ചക്ര വാഹനം നടുറോഡില്‍ ഒടിഞ്ഞുവീണു

അരൂര്‍: ഭിന്നശേഷിക്കാരന്റെ ഓടിക്കൊണ്ടിരുന്ന മുച്ചക്ര വാഹനം നടുറോഡില്‍ ഒടിഞ്ഞുവീണു. വണ്ടി ഓടിച്ചിരുന്ന ചന്തിരൂര്‍ വലിയ വീട്ടില്‍ ജയന്‍ (44) അത്ഭുതകരമായി രക്ഷപ്പെട്ടു. അരൂര്‍ പെട്രോള്‍ പമ്പില്‍ പോയി വീട്ടിലേക്ക് മടങ്ങി പോകുമ്പോള്‍ ദേശീയപാതയില്‍ ചന്തിരൂര്‍ കുമര്‍ത്തു പടി ക്ഷേത്രത്തിനു സമീപം ഇന്നലെ രാവിലെ 8 മണിക്കായിരുന്നു സംഭവം. അരൂര്‍ ഗ്രാമ പഞ്ചായത്തിന്റെ 2015 ലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2016 ല്‍ ഭിന്നശേഷിക്കാരായ ആറ് പേര്‍ക്ക് വിതരണം ചെയ്ത മുച്ചക്ര വാഹന ത്തില്‍ ഒരെണ്ണമാണ് മധ്യഭാഗത്തു വച്ച് രണ്ടായി ഒടിഞ്ഞു വീണത്.
ഇരുചക്രവാഹനം മുചക്ര വാഹനമായി മാറ്റുന്ന ജോലി കെല്‍ട്രോണിനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. വിതരണം ചെയ്ത ദിവസം തന്നേ പരാതിയുമായി പഞ്ചായത്ത് സെക്രട്ടറിയെ ഭിന്നശേഷിക്കാര്‍ സമീപിച്ചിരുന്നു. അതനുസരിച്ച് പഞ്ചായത്ത് അധികാരികള്‍ അരൂര്‍ കെല്‍ട്രോണ്‍ കണ്‍ട്രോള്‍സുമായി സംസാരിച്ചിരുന്നു. വണ്ടിയുടെ പേപ്പറുകളിലും അപാകത ഉണ്ടായിരുന്നു.
ദേശീയ പാതയില്‍ ഏറെ തിരക്കുള്ള സമയത്താണ് അപകടം സംഭവിച്ചത്. ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്ന് ജയന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ഒരു വാഹനാപകടത്തേത്തുടര്‍ന്ന് ജയന്റെ വലതുകാലിന്റെ മുട്ടിനു താഴെ മുറിച്ചുമാറ്റിയിരുന്നു. പെട്ടിക്കട നടത്തി ഉപജീവനം നടത്തിയാണ് ജയന്‍ കുടുംബം കഴിയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.