2019 December 07 Saturday
ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

ഭിന്നലിംഗക്കാരി പൊലിസ് സ്റ്റേഷനു മുന്‍പില്‍ ജീവനൊടുക്കി

കോയമ്പത്തൂര്‍: ചെന്നൈ പാണ്ടി ബസാര്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ ഭിന്നലിംഗക്കാരി പെട്രോള്‍ ഒഴിച്ചു തീവെച്ചു ജീവനൊടുക്കി.
ചൂളമേടിലെ താര(34)ആണ് മരിച്ചത്. മദ്യപിച്ചു ടൂവീലറില്‍ യാത്ര ചെയ്ത താരയെ പൊലിസുകാര്‍ മര്‍ദിക്കുകയും അപമാനിക്കുകയും ടൂവീലര്‍ സ്റ്റേഷനിലേക്കു കൊണ്ടുപോകുകയും ചെയ്തതായി പറയുന്നു.
പൊലിസ് സ്റ്റേഷനിലെത്തിയിട്ടും ടൂവീലര്‍ തിരിച്ചു നല്‍കിയില്ല. അപമനം തുടര്‍ന്നു. ഇതില്‍ മനംനൊന്ത് താര തൊട്ടടുത്ത പെട്രോള്‍ ബങ്കില്‍നിന്നും പെട്രോള്‍ വാങ്ങി ദേഹത്ത് ഒഴിച്ചു തീവെക്കുകയായിരുന്നു. സംഭവത്തില്‍ രോഷാകുലരായ 200 ഓളം ഭിന്നലിംഗക്കാര്‍ റോഡ് ഉപരോധിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News