2018 November 19 Monday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

ഭിന്നലിംഗക്കാരായ പ്രവാസികള്‍ക്ക് ബഹ്‌റൈന്‍ വിലക്കേര്‍പ്പെടുത്തിയേക്കും

സി.എഛ്.ആര്‍ കൊമ്പംകല്ല്

മനാമ: ബഹ്‌റൈനില്‍ ഭിന്നലിംഗക്കാരായ പ്രവാസികള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച നിര്‍ദ്ദേശം കൗണ്‍സിലിന്റെ സര്‍വ്വീസ് കമ്മിറ്റി കഴിഞ്ഞ ദിവസം അംഗീകരിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. വരുന്ന വാരാന്ത യോഗത്തില്‍ എം.പിമാര്‍ ഈ വിഷയത്തില്‍ വോട്ട് രേഖപ്പെടുത്തുന്നതോടെയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

ഇക്കാര്യം തൊഴില്‍ നിയമസംഹിതയില്‍ ഉള്‍പ്പെടുന്ന കാര്യമല്ലെങ്കില്‍ കൂടി ബഹ്‌റൈനില്‍ നിലനില്‍ക്കുന്ന ഇസ്്‌ലാമിക ശരീഅത്ത് നിയമപ്രകാരം അനുവദിക്കാനാവത്തതുമാണ്. മാത്രവുമല്ല ഇത്തരക്കാര്‍ മൂലം രാജ്യത്തെ സംസ്‌കാരത്തിനും മറ്റും വെല്ലുവിളികള്‍ ഉണ്ടാകുന്നതായി സ്വദേശികളുടെ പരാതികളും നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി ഇതിന് അംഗീകാരം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്.

ഭിന്നലിംഗക്കാരായ പ്രവാസികളെ ജോലിയ്‌ക്കെടുത്തിട്ടുള്ള തൊഴിലുടമകള്‍ അവരുടെ തൊഴില്‍ പെര്‍മിറ്റ് റദ്ദാക്കണമെന്ന നിര്‍ദ്ദേശം നേരത്തെ ബഹ്‌റൈന്‍ എം.പി ജമാല്‍ ദാവൂദ് മുന്നോട്ട് വച്ചിരുന്നു.

എന്നാല്‍ ഇത് പ്രായോഗികമായിരിക്കില്ലെന്ന മറുപടിയാണ് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) അധികൃതര്‍ നേരത്തെ മറുപടി നല്‍കിയത്. ഏതായാലും അടുത്ത ആഴ്ചത്തെ എം.പിമാരുടെ യോഗത്തില്‍ നടക്കുന്ന വോട്ടിലൂടെ ഇക്കാര്യത്തില്‍ തീരുമാനമാകും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.