2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഭാവം

കുഞ്ഞുമോള്‍ ബെന്നി

ചില നേരങ്ങളില്‍ ഈ കടലൊരു
കാക്കയെപ്പോലെ
കടക്കണ്ണെറിഞ്ഞും ചുണ്ടിലൊരു
ലാസ്യച്ചിരിയൊളിപ്പിച്ചും
കനത്ത മുടിച്ചുരുളുകള്‍ അലകളായി
മുന്നോട്ടെടുത്തിട്ടുലച്ചും
വിശ്വം ഭ്രമിപ്പിച്ചങ്ങനെ നില്‍ക്കും

ഉച്ചമയക്കത്തില്‍ ഇടംകയ്യാല്‍
ഉണ്ണിയെ മാറോടുചേര്‍ത്തണച്ചു
മറുകയ്യാല്‍ അമ്മിഞ്ഞയൂട്ടിക്കിടക്കും
അമ്മയെപ്പോലെ ഈ കടലമ്മ.

സന്ധ്യാനേരങ്ങളില്‍
നെറുകയില്‍ സിന്ദൂരം ചാര്‍ത്തി
ശാന്തയായി ഉമ്മറക്കോലായില്‍
ഭര്‍തൃരക്ഷയ്ക്കായി നാമം
ജപിച്ചിരിക്കുന്നതു കണ്ടാല്‍
തൊഴുതു നാം നിന്നുപോകും.

ആയിരം ഭാവങ്ങള്‍ ഞൊടിനേരത്തിനിടയില്‍
നീ ഇളകിയാടുന്നതു കാണ്‍കയില്‍
നിന്‍ തിരയിളക്കത്തില്‍ പൊരുള്‍ അറിയാന്‍
നിന്നിലേക്കൊന്നെത്തി നോക്കാന്‍ ആശിച്ച്
കൗതുകം പാര്‍ന്നു തീരത്തു നില്‍പ്പൂ ഞാന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.