2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഭാര്യയുടെ ചികിത്സക്കായി കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം

 

കനൗജ്: ഗര്‍ഭിണിയായ ഭാര്യക്കുള്ള ചികിത്സക്ക് പണം കണ്ടെത്താന്‍ യുവാവ് തന്റെ നാല് വയസുള്ള മകളെ വില്‍ക്കാന്‍ ശ്രമിച്ചു. സംഭവം പുറത്തായതോടെ കുഞ്ഞിനെ പൊലിസ് രക്ഷപ്പെടുത്തി.
കനൗജ് സ്വദേശിയായ അരവിന്ദ് ബന്‍ജാരയുടെ ഭാര്യ സുഖ്‌ദേവിയെ പ്രസവത്തിനായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, അവരുടെ ആരോഗ്യനില ഗുരുതരമായതോടെ രക്തം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ഈയൊരവസ്ഥയിലാണ് കുഞ്ഞിനെ 25,000 രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.