2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഭാരത ബന്ദ് ഇന്ന്: കേരളത്തില്‍ ഹര്‍ത്താല്‍

 

ന്യൂഡല്‍ഹി/തിരുവനന്തപുരം: രാജ്യത്ത് ദിനംപ്രതി എണ്ണവില വര്‍ധിച്ചുവരുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ആഹ്വാനംചെയ്ത ഭാരത് ബന്ദ് ഇന്ന്. രാവിലെ ഒന്‍പത് മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള ആറുമണിക്കൂര്‍ ബന്ദിനാണ് കോണ്‍ഗ്രസ് ആഹ്വാനംചെയ്തിരിക്കുന്നത്.
ബന്ദിന് ആര്‍.ജെ.ഡി, ഡി.എം.കെ, എം.ഡി.എം.കെ, എന്‍.സി.പി, ശിവസേന, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന, ജെ.ഡി.എസ്, ജെ.എം.എം., ജെ.വി.എം, സമാജ് വാദി പാര്‍ട്ടി എന്നീ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ന് എണ്ണവില വര്‍ധനവിനെതിരേ സ്വന്തം നിലക്ക് ബന്ദ് ആചരിക്കാന്‍ സി.പി.എം ഉള്‍പ്പെടെയുള്ള ഇടതുകക്ഷികള്‍ ആഹ്വാനംചെയ്തിട്ടുണ്ട്. ബി.ജെ.പിക്കെതിരായ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള എല്ലാ മുന്നേറ്റങ്ങള്‍ക്കും ഒപ്പം നില്‍ക്കാറുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എണ്ണ വിലവര്‍ധനവിനെതിരായ ബന്ദിനെ പിന്തുണക്കില്ലെന്ന് അറിയിച്ചു. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, ബിഹാര്‍, ഒഡിഷ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളെ കാര്യമായി ബന്ദ് ബാധിക്കും.
അതേസമയം, കേരളത്തില്‍ ഇന്ന് 12 മണിക്കൂര്‍ ഹര്‍ത്താലിന് എല്‍.ഡി.എഫ്-യു.ഡി.എഫ് മുന്നണികള്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.