2018 September 22 Saturday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

ഭാരത് ബന്ദിന് എം.എന്‍.എസിയുടെ പിന്തുണ: രാജ് താക്കറെ

മുംബൈ: സപ്റ്റംബര്‍ 10 പ്രതിപക്ഷ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് മഹാരാഷ്ട്ര നവ്‌നിര്‍മാണ് സേനയുടെ (എം.എന്‍.എസ്) പൂര്‍ണപിന്‍തുണ എം.എന്‍.എസ് നേതാവ് രാജ് താക്കറെ ട്വിറ്ററില്‍ അറിയിച്ചു. ഡല്‍ഹിയില്‍ നിന്ന് രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാര്‍ അവരുടെ തെറ്റുകല്‍ തിരിച്ചറിയണമെങ്കില്‍ ഇതുപോലെ ദൃഢമായ തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും, എം.എന്‍.എസ് ഭാരത് ബന്ദിനെ പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നും ബന്ദില്‍ സജീവമായി പങ്കുചേരുമെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞത്.

ഇന്ധനവില ഉയര്‍ന്നുവരുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ സപ്റ്റംബര്‍ 10ന് ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ അഭ്യര്‍ഥിച്ച് കോണ്‍ഗ്രസ്സും, എന്‍.സി.പിയും മുന്‍ ബി.ജെ.പി സഖ്യകക്ഷികളായിരുന്ന ശിവസേനയെയും എം.എന്‍.എസിയെയും സമീപിച്ചിരുന്നു. മുംബൈ കോണ്ഗ്രസ് വാക്താവ് സഞ്ജയ് നിരുപമിനൊപ്പം ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ എന്‍.സി.പി വാക്താവ് നവാബ് മാലിക് എം.എന്‍.സിയെ പ്രതിപക്ഷവുമായി സഖ്യം ചെര്‍ക്കാനുള്ള രാജ് താക്കറെയുടെയും തിരുമാനം പുറത്തുവിട്ടത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.