2018 October 15 Monday
മുതല്‍മുടക്കില്ലാതെ കിട്ടുന്ന ഒന്നാണ് അനുഭവങ്ങള്‍

ഭാരത് പെട്രോളിയം പ്ലാന്റില്‍ സ്‌ഫോടനം; 43 പേര്‍ക്ക് പരുക്ക്

 

മുംബൈ: മധ്യമുംബൈയിലെ ചെമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ(ബി.പി.സി.എല്‍) എണ്ണ ശുദ്ധീകരണ ശാലയില്‍ വന്‍സ്‌ഫോടനം. എണ്ണ ശുദ്ധീകരണ ശാലയിലെ ഹൈഡ്രജന്‍ ടാങ്കിലാണ് സ്‌ഫോടനമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്നലെ ഉച്ചയോടെ 2.45നാണ് ബി.പി.സി.എല്ലിന്റെ മെഹുല്‍ പ്ലാന്റില്‍ തീപിടിത്തവും സ്‌ഫോടനവും ഉണ്ടായത്. തീപിടത്തം നിയന്ത്രണവിധേയമാണെന്ന് ബി.പി.സി.എല്‍ വക്താവ് സുന്ദര രാജന്‍ അറിയിച്ചു. സ്‌ഫോടനത്തിലും തീപിടിത്തത്തിലും 43 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെയെല്ലാം അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
വന്‍ശബ്ദത്തോടുകൂടിയാണ് സ്‌ഫോടനമുണ്ടായത്. ഈ സമയം ഏതാണ് 30 തൊഴിലാളികള്‍ പ്ലാന്റിലുണ്ടായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.