2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡില്‍ അവസരങ്ങള്‍

ഓവര്‍സിയര്‍, ജൂനിയര്‍ ഓവര്‍മാന്‍, മൈനിങ് സിര്‍ദാര്‍ എന്നീ തസ്തികകളിലെ വിവിധ ഒഴിവുകളിലേക്ക് ഭാരത് കുക്കിങ് കോള്‍ ലിമിറ്റഡില്‍ അപേക്ഷ ക്ഷണിച്ചു. ആകെ 721 ഒഴിവുകളാണുള്ളത്. ജൂണ്‍ 15 മുതല്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്.

തസ്തിക, ഒഴിവുകള്‍, യോഗ്യത:
ഓവര്‍സിയര്‍ (സിവില്‍):
ഒഴിവുകള്‍: 66
യോഗ്യത:പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യവും സിവില്‍ എന്‍ജിനിയറിങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമയുമാണ് യോഗ്യത.
ജൂനിയര്‍ ഓവര്‍മാന്‍:
ഒഴിവുകള്‍: 310
യോഗ്യത:അംഗീകൃത സ്ഥാപനത്തില്‍നിന്ന് മൈനിങ് എന്‍ജിനിയറിങില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ. നിയമസാധുതയുള്ള ഓവര്‍മാന്‍ സര്‍ട്ടിഫിക്കറ്റ്, ഗ്യാസ് ടെസ്റ്റിങ് സര്‍ട്ടിഫിക്കറ്റ്, ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്.
മൈനിങ് സിര്‍ദാര്‍:
ഒഴിവുകള്‍: 345
യോഗ്യത:മൈനിങ് സിര്‍ദാറില്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്.
അപേക്ഷിക്കാനുള്ള പ്രായപരിധി: 30 വയസ്.
അപേക്ഷാഫീസ്: 200 രൂപ. എസ്.സി, എസ്.ടി, പി.ഡബ്ലിയു.ഡി, വിമുക്ത ഭടന്മാര്‍ എന്നിവര്‍ക്ക് ഫീസില്ല.
അപേക്ഷിക്കേണ്ട വിധം:
www.bccl.gov.in എന്ന വെബ്‌സൈറ്റിലെ ഇമൃലലൃ െശി ആഇഇഘ എന്ന ലിങ്ക് വഴി ഓണ്‍ലൈനായാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷകള്‍ The Advertiser (BCCL), Post Box No: 9248, Krishna Nagar Head Post Office, Delhi, 110051 എന്ന വിലാസത്തില്‍ അയക്കണം.
ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂലൈ 17.
അപേക്ഷയുടെ പ്രിന്റൗട്ട് ലഭിക്കേണ്ട അവസാന തിയതി: ജൂലൈ 17
വിശദവിവരങ്ങള്‍ക്ക്: www.bccl.gov.in.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News