2019 August 20 Tuesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ഭാരതീയം ചരിത്ര സ്മൃതി യാത്രക്ക് നാളെ തുടക്കം

തൃശൂര്‍: തീവ്രവാദത്തിനും ഫാസിസത്തിനും ചരിത്ര വക്രീകരണത്തിനുമെതിരേ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെയും ബഷീര്‍ ഫൈസി ദേശമംഗലത്തിന്റെയും നായകത്വത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഭാരതീയം ചരിത്ര സ്മൃതി യാത്ര നാളെ ഉച്ചക്ക് രണ്ടു മണിക്ക് ഗുരുവായൂരില്‍ നിന്ന് ആരംഭിക്കും.
കേരള വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വൈകിട്ട് 6:30 ന് എടക്കഴിയൂരില്‍ സ്വീകരണമൊരുക്കും. ഓരോ ദിവസവും രണ്ട് കേന്ദ്രങ്ങളിലാണ് യാത്രക്ക് സ്വീകരണമൊരുക്കുന്നത്. 10 ബുധനാഴ്ച വടക്കാഞ്ചേരി, പെരുമ്പിലാവ്, 11 വ്യാഴാഴ്ച തൃശൂര്‍, നാട്ടിക, 12 വെള്ളിയാഴ്ച മാള, പാലപ്പിള്ളി, 13 ശനിയാഴ്ച പഴയന്നൂര്‍, ദേശമംഗലം തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണ സമ്മേളനങ്ങള്‍ക്ക് ശേഷം 14 ഞായറാഴ്ച കൈപ്പമംഗലം മൂന്നുപീടികയില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തോടെ യാത്ര സമാപിക്കും.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, പാണക്കാട്  സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഫാദര്‍ മാര്‍ റാഫേല്‍ തട്ടില്‍ , മന്ത്രി വി.എസ് സുനില്‍കുമാര്‍, എസ്.എം.കെ തങ്ങള്‍, എം.എം മുഹ്‌യിദ്ദീന്‍ മൗലവി, ചെറുവാളൂര്‍ ഹൈദ്രൂസ് മുസ്‌ലിയാര്‍, പി.ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍, വി.ടി ബല്‍റാം എം.എല്‍.എ, അനില്‍ അക്കര എം.എല്‍.എ, ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ, യു.ആര്‍ പ്രദീപ് എം.എല്‍.എ, മുരളി പെരുനെല്ലി എം.എല്‍.എ, വി.ആര്‍ സുനില്‍ കുമാര്‍ എം.എല്‍ .എ, വി.കെ ഇബ്രാഹീം കുഞ്ഞ് എം.എല്‍.എ, സത്താര്‍ പന്തല്ലൂര്‍, ആലങ്കോട് ലീലാ കൃഷ്ണന്‍, പി.വി കൃഷ്ണന്‍ നായര്‍, പി സുരേന്ദ്രന്‍, പി സജീവന്‍ തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ജനറല്‍ സെക്രട്ടറി ഷെഹീര്‍ ദേശമംഗലം തുടങ്ങിയവര്‍ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.