2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ഭാരതരത്‌ന: ചന്ദ്രബാബു നായിഡുവിനെതിരേ ആരോപണം

 

ഹൈദരാബാദ്: മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനെതിരേ തെലുഗുദേശം പാര്‍ട്ടി സ്ഥാപകനും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍.ടി രാമറാവുവിന്റെ ഭാര്യ ലക്ഷ്മി പാര്‍വതി. തന്റെ ഭര്‍ത്താവിന് മരണാനന്തര ബഹുമതിയായി ഭാരതരത്‌നയ്ക്ക് ശുപാര്‍ശ ചെയ്യാത്തതിന് കാരണം ചന്ദ്രബാബു നായിഡുവാണെന്നാണ് അവര്‍ ആരോപിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ ഒരിക്കല്‍പോലും എന്‍.ടി.ആറിന്റെ പേര് ഭാരതരത്‌ന നല്‍കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടില്ല. മുന്‍പ്രധാനമന്ത്രി വാജ്‌പെയ് ഇക്കാര്യം തുറന്ന് സമ്മതിച്ചിരുന്നുവെന്നും എന്‍.ടി.ആറിന്റെ ഭാര്യ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.