2020 July 13 Monday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഭാരതപ്പുഴയിലെ മണല്‍ത്തിട്ടകള്‍ താവളമാക്കി സാമൂഹ്യവിരുദ്ധര്‍

കൂറ്റനാട്: ഭാരതപ്പുഴയിലെ മണല്‍ത്തിട്ടകള്‍ മദ്യപസംഘങ്ങള്‍ താവളമാക്കുന്നു. വിനോദസഞ്ചാരികളുടെ വരവ് ലക്ഷ്യമിട്ട് നിര്‍മിച്ച വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്കിന് സമീപത്തും രാത്രികാലങ്ങളില്‍ മദ്യപാനികളുടെ ശല്യം രൂക്ഷമാണ്. ഒഴിവുദിവസങ്ങളില്‍ രാത്രിസമയം നിരവധിപേരാണ് സംഘംചേര്‍ന്ന് ഇവിടേക്ക് മദ്യപിക്കാനായെത്തുന്നത്. പുഴയില്‍ പുതുതായി രൂപപ്പെട്ട മണല്‍ത്തിട്ടകളും സമീപത്തെ പാറക്കൂട്ടങ്ങളും പറമ്പുകളുമെല്ലാം ഇത്തരക്കാര്‍ താവളമാക്കുകയാണ്. പാലത്തിന് മുകളിലെയും റോഡരികുകളിലേയും ഭൂരിഭാഗം തെരുവുവിളക്കുകളും അണഞ്ഞുകിടക്കുന്നത് ഇത്തരക്കാര്‍ക്ക് അനുകൂല സാഹചര്യമൊരുക്കുകയാണ്.
വെള്ളിയാങ്കല്ല് കൊടിക്കുന്ന് റോഡരികിലെ പൊന്തക്കാടുകളില്‍ നിറയെ മദ്യക്കുപ്പികള്‍ നിറഞ്ഞുകിടക്കയാണ്. പ്രളയശേഷം തടയണയുടെ പടിഞ്ഞാറുഭാഗത്ത് പുതിയ മണല്‍ത്തിട്ടകള്‍ രൂപപ്പെട്ടതോടെയാണ് ഇത്തരക്കാരുടെ ശല്യം രൂക്ഷമായത്. നിളയോര പൈതൃകപാര്‍ക്കും പുഴ തീരങ്ങളും കേന്ദ്രീകരിച്ച് രാത്രികാല പൊലിസ് നിരീക്ഷണം ശക്തമാക്കേണ്ടത് ആവശ്യ നടപടിയാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.