2020 August 06 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഭവനപദ്ധതി: താക്കോല്‍ കൈമാറല്‍ നാളെ

തിരുവനന്തപുരം: യു.എ.ഇ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 17 പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ വെല്‍ഫെയര്‍ അസോസിയേഷന്‍ ഓഫ് ട്രിവാന്‍ഡ്രം ഓര്‍ഗനൈസേഷന്‍സ് (വീറ്റോ) തീരപ്രദേശങ്ങളില്‍ നിര്‍മിച്ച പ്രതീക്ഷ ഭവനപദ്ധതിയുടെ താക്കോല്‍ കൈമാറല്‍ ചടങ്ങിന്റെ ഉദ്ഘാടനം നാളെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വൈകിട്ടു നാലിനു വലിയവേളി സെന്റ് തോമസ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താക്കോല്‍ കൈമാറല്‍ ചടങ്ങ് നിര്‍വഹിക്കും. ശശി തരൂര്‍ എം.പി, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, ജെ.മേഴ്‌സിക്കുട്ടിയമ്മ, അഡ്വ. എം.വിന്‍സന്റ് എം.എല്‍.എ, തിരുവനന്തപുരം അതിരൂപതാ മെത്രാപൊലീത്ത ഡോ.സൂസപാക്യം എന്നിവര്‍ പങ്കെടുക്കും. തീരദേശത്തെ നിര്‍ധനരായ 12 കുടുംബങ്ങള്‍ക്കാണ് വീറ്റോ വീടു നിര്‍മിച്ചു നല്‍കുന്നത്. ചെയര്‍മാന്‍ നെല്‍സണ്‍ രാജി, ജനറല്‍ സെക്രട്ടറി ജൂലിയസ് പീറ്റര്‍, ഫിനാന്‍സ് സെക്രട്ടറി കെ.സുനില്‍, സ്വാഗതസംഘം കണ്‍വീനര്‍ ജോസഫ് ലോപ്പസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.