2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഭര്‍ത്താവിനെ തീകൊളുത്തി കൊല്ലാന്‍ ശ്രമം

കോയമ്പത്തൂര്‍: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ യുവതി പെട്രോള്‍ ഒഴിച്ച്  തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവാഹത്തിനു ശേഷം ഭാര്യയും ഭര്‍ത്താവും നല്ല രീതിയിലായിരുന്നില്ല കഴിഞ്ഞിരുന്നത്. തനിക്ക് ചേര്‍ന്ന ഭര്‍ത്താവല്ലെന്നു പറഞ്ഞ് 28 കാരിയായ യുവതി ഇയാളുമായി സ്വരചേര്‍ച്ചയിലായിരുന്നില്ലെന്ന് അയല്‍വാസികള്‍ പറയുന്നു.  വീട്ടില്‍ സൂക്ഷിച്ച മണ്ണെണ്ണയില്‍ പെട്രോള്‍ ഒഴിച്ച ശേഷം ഭര്‍ത്താവിന്റെ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. പൊള്ളലേറ്റ യുവാവ് വീട്ടില്‍ നിന്നും പുറത്തേക്കോടി. വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് തീയണച്ച് ഇയാളെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.