2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ഭരണത്തിലെത്തിയാല്‍ കുടുംബത്തിന് ഒരുകോടി വീതം നല്‍കും

കോയമ്പത്തൂര്‍: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുമക്കള്‍ കക്ഷിയെ ജനങ്ങള്‍ അധികാരത്തിലേറ്റുന്ന പക്ഷം ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം നല്‍കുമെന്ന് ഹിന്ദുമക്കള്‍ കക്ഷി തമിഴ്‌നാട് പ്രസിഡന്റ് അര്‍ജ്ജുന്‍ സമ്പത്ത് അറിയിച്ചു.

ശ്രീവൈകുണ്ഠത്തില്‍ വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘ്പരിവാര്‍ സംഘടനയില്‍ അംഗമായ ഹിന്ദുമക്കള്‍ കക്ഷി അവരുമായി അഭിപ്രായ ഭിന്നത ഉണ്ടായതിനെ തുടര്‍ന്ന് ഒറ്റയ്ക്കാണ് മത്സരിക്കുന്നത്.
തമിഴ്‌നാട് ഭരിച്ച ഇരു ദ്രാവിഡപാര്‍ട്ടികളും തമിഴകത്തെ കട്ടുമുടിക്കുകയാണുണ്ടായത്. ജനങ്ങള്‍ക്ക് സാരിയും ഇസ്തിരിപ്പെട്ടിയും, ലാപ്‌ടോപ്പും, പാരിതോഷികമായി നല്‍കിയത് കൊണ്ടു കാര്യമില്ല.
ഒരു കുടുംബത്തിന് ഒരു കോടി രൂപ വീതം നല്‍കിയാല്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ കുടുംബങ്ങളും ദാരിദ്ര്യത്തിന്റെ പിടിയില്‍നിന്നും കരകയറും. ഞങ്ങളെ അധികാരത്തിലേറ്റിയാല്‍ ഈ പദ്ധതി നടപ്പിലാക്കും. അര്‍ജുന്‍ സമ്പത്ത് പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.