2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

ഭരണങ്ങാനം സ്‌പോട്‌സ് ഹോസ്റ്റലിന് മികച്ച നേട്ടം

ഈരാറ്റുപേട്ട: തിരുവനന്തപുരത്തു നടന്ന സംസ്ഥാന ഇന്റര്‍ ക്ലബ് അത്‌ലറ്റിക് മത്സരത്തില്‍ സ്‌പോട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ് സ്‌പോട്‌സ് ഹോസ്റ്റലിന് മികച്ച നേട്ടം.
അഞ്ച് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും നാല് വെങ്കലവും നേടിയാണ് സ്‌കൂള്‍ മികവ് നിലനിര്‍ത്തിയത്. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഓവറോള്‍ഉള്‍പ്പടെ നേടിയാണ് സ്‌കൂള്‍ നേട്ടം കൊയ്തത്. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അലീന വര്‍ഗീസ് സ്വര്‍ണ്ണവും ജൂബി ജേക്കബ് വെള്ളിയും കരസ്ഥമാക്കി. പെന്റാത്തലണിലും ജൂബി സ്വര്‍ണ്ണം കരസ്ഥമാക്കി. ഇതേ വിഭാഗം ഷോട്ട്പുട്ടില്‍ എസ് ഗൗരി ശങ്കരി സ്വര്‍ണ്ണവും ഡിസ്‌കസ് ത്രോയില്‍ മിലു ആന്‍ മാത്യു, ലോംങ്ജംപില്‍ ഡാലിയ പി ലാല്‍ എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി. 20 വയസില്‍ താഴെയുള്ള വിഭാഗം 100 മീറ്റര്‍ ഹര്‍ഡില്‍സിലും ഹെപ്റ്റാത്തലണിലും അഞ്ജലി തോമസ് സ്വര്‍ണ്ണം കരസ്ഥമാക്കി. 18 വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗം ഹൈജംപില്‍ മനീഷ ബിജു വെള്ളിയും 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആന്റോസ് ടോമി വെള്ളിയും അന്ന തോമസ് മാത്യു വെങ്കലവും
കരസ്ഥമാക്കി. 14 വയസില്‍ താഴെയുള്ള വിഭാഗം ഹൈജംപില്‍ കെ.എസ് സ്വാതി ലഷ്മി വെങ്കലം കരസ്ഥമാക്കി. 4100 മീറ്റര്‍ റിലേയില്‍ മെല്‍ബാ മേരി സാബു, ആന്‍ട്രീസ മാത്യു, സ്റ്റെമി മരിയ ബിജു, ആഷ്‌ലി മനോജ് എന്നിവരടങ്ങുന്ന ടീം വെങ്കലവുംകരസ്ഥമാക്കി.
സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളില്‍ മുന്നില്‍ നില്‍ക്കുന്ന എസ്എച്ച് സ്‌പോട്‌സ് ഹോസ്റ്റല്‍ മികച്ച പ്രകടനം നടത്തിയാണ് നേട്ടം കൊയ്തത്. സ്‌പോട്‌സ് കൗണ്‍സില്‍ അത്‌ലറ്റിക് കോച്ച് ജൂലിയസ് ജെ മനയാനിയുടെ കീഴിലാണ് ഇവരുടെ പരിശീലകന്‍.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.