2019 November 13 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഭരണം മാറിയിട്ടും വാകമോളി-പാറക്കുളങ്ങര റോഡിന് ശാപമോക്ഷമില്ല

നടുവണ്ണൂര്‍: വാകമോളി-പാറക്കുളങ്ങര-കെ.പി.എം.എസ്.എം ഹൈസ്‌കൂള്‍ റോഡിന് ഇനിയും ശാപമോക്ഷമായില്ല. ഒന്നര കിലോമീറ്ററിലധികം വരുന്ന ഈ റോഡ് പൂര്‍ണമായും ചളിക്കുളമായി മാറിയിരിക്കുകയാണ്.
വാഹനങ്ങളും കാല്‍നട യാത്രക്കാരും ഏറെ സാഹസികമായാണ് ഇതുവഴി യാത്രചെയ്യുന്നത്. അരിക്കുളം ഹൈസ്‌കൂള്‍, ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം, വാകമോളി എ.എല്‍.പി സ്‌കൂള്‍, ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂള്‍, മദ്‌റസത്തുല്‍ ഹിലാല്‍, എലങ്കമല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാന്‍ എന്നിവിടങ്ങളിലേക്ക് എത്താന്‍ നാട്ടുകാര്‍ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
അരിക്കുളം ഗ്രാമപഞ്ചായത്ത് രൂപീകരിച്ചതു മുതല്‍ എല്‍.ഡി.എഫാണു പഞ്ചായത്ത് ഭരണം നടത്തിവരുന്നത്. ഇത്രയുംകാലം അധികൃതര്‍ റോഡിനെ അവഗണിക്കുകയായിരുന്നെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. റോഡ് കടന്നുപോകുന്ന വാര്‍ഡിലെ നിലവിലെ മെമ്പര്‍ പഞ്ചായത്ത് പ്രസിഡന്റ് ആയതിനാല്‍ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഉടന്‍ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണു നാട്ടുകാര്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.