2018 November 18 Sunday
നല്ല സ്വഭാവം ആഴ്ചകൊണ്ടോ മാസം കൊണ്ടോ ഉണ്ടാകുന്നതല്ല. അത് ഓരോ ദിവസവും അല്‍പാല്‍പമായി രൂപപ്പെട്ട് വരുന്നതാണ്.

 ഭയക്കാതെ ബ്രഡ് കഴിക്കാം;  ക്യാന്‍സറിനു കാരണമാകുന്ന  രാസവസ്തുക്കളില്ലെന്ന് ആരോഗ്യവകുപ്പ്

 തിരുവനന്തപുരം: സംസ്ഥാനത്ത് വിപണനം ചെയ്യുന്ന ബ്രഡുകളിലും ബണ്ണുകളിലും ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ നിയമസഭയെ അറിയിച്ചു.  ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എണ്‍വയോണ്‍മെന്റ് നടത്തിയ പരിശോധനയില്‍ രാജ്യത്ത് വില്‍പന നടത്തുന്ന ചില ബ്രാന്‍ഡഡ് കമ്പനികള്‍ ഉണ്ടാക്കുന്ന ബ്രഡിലും ബണ്ണിലും പൊട്ടാസ്യം ബ്രോമേറ്റിന്റെയും പൊട്ടാസ്യം അയോഡേറ്റിന്റെയും സാന്നിധ്യം ഉള്ളതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഈ റിപ്പോര്‍ട്ട് വന്നയുടന്‍ തന്നെ ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ബ്രഡുകളും ബണ്ണുകളും ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ക്യാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.  പരിശോധന നടത്തിയതില്‍ പ്രാദേശികമായി നിര്‍മിക്കുന്ന പ്രമുഖ ബ്രാന്‍ഡുകളും ഉള്‍പ്പെടുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.