2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഭക്ഷണം പാഴാക്കാതിരിക്കാന്‍ സഊദിയില്‍ പുതിയ ബോധവത്കരണ പരിപാടി

ജിദ്ദ: പുണ്യമാസമായ റമദാനില്‍ ഭക്ഷണം വെറുതെ കളയുന്നത് തടയുന്നതിന് സഊദി അറേബ്യയില്‍ റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ബാങ്ക് എതാം പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ‘റമദാനില്‍ ധാരാളിത്തം വേണ്ട ‘ എന്ന പേരില്‍ മാളുകളിലാണ് പുതിയ ബോധവത്കരണ പരിപാടി ആരംഭിച്ചിരിക്കുന്നത്. വീടുകളിലും മറ്റും അധികം ഭക്ഷണം പാഴാക്കാതിരിക്കാനുള്ള നടപടികളാണ് ഇതില്‍ പറയുന്നത്.

റമദാന്‍ മാസത്തില്‍ 15 മുതല്‍ 25 ശതമാനം വരെ ഭക്ഷണം പാഴാക്കി കളയുന്നതായി പഠനങ്ങളില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് നടപടി. റംസാന്‍ ടെന്റുകള്‍, ഹോട്ടലുകള്‍, റസ്‌റ്റോറന്റുകള്‍ എന്നിവയില്‍ എല്ലാം ഇതുസംബന്ധിച്ച് ബോധവത്കരണം നല്‍കുകയാണ് ലക്ഷ്യമെന്ന് എതാം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അമീര്‍ ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ ബര്‍ജാസ് അറിയിച്ചു. ഭക്ഷണം പാഴാക്കാതെ ബാക്കി വരുന്ന ഭക്ഷണമെല്ലാം ആവശ്യക്കാര്‍ക്ക് എത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.