2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മമ്പുറം നേര്‍ച്ചക്ക് കൊടിയേറി

മമ്പുറം: ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ മമ്പുറം ആണ്ടുനേര്‍ച്ചയ്ക്ക് കൊടിയേറി. ഖുത്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 180ാം ആണ്ടുനേര്‍ച്ചയ്ക്കാണ് മമ്പുറം സയ്യിദ് അഹ്്മദ് ജിഫ്‌രി തങ്ങള്‍ പതാക ഉയര്‍ത്തിയതോടെ തുടക്കമായത്. ഇന്നലെ അസര്‍ നിസ്‌കാരാനന്തരം മഖാമില്‍ നടന്ന കൂട്ട സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. വൈകിട്ട് ഏഴിന് മഖാമില്‍ പ്രത്യേക മൗലീദ് സദസും നടന്നു. 

ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മമ്പുറം ഖത്വീബ് വി.പി അബ്ദുല്ലക്കോയ തങ്ങള്‍, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, കെ.എം സൈദലവി ഹാജി കോട്ടക്കല്‍, ഡോ. യു.വി.കെ മുഹമ്മദ്, യു. ശാഫി ഹാജി ചെമ്മാട്, കെ.പി ശംസുദ്ദീന്‍ ഹാജി, സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മുന്നിയൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആണ്ടുനേര്‍ച്ചയുടെ ഭാഗമായി ഇന്നുമുതല്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം, സ്വലാത്ത് മജ്‌ലിസ്, മതപ്രഭാഷണ പരമ്പര, ദിക്‌റ് ദുആ സമ്മേളനം, അന്നദാനം തുടങ്ങിയ വിവിധ പരിപാടികള്‍ നടക്കും. ഇന്ന് രാത്രി ഏഴിന് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി നേതൃത്വം നല്‍കും. നാളെ രാത്രി നടക്കുന്ന മമ്പുറം സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. 14,15,16 തിയതികളില്‍ രാത്രി ഏഴിന് മതപ്രഭാഷണം നടക്കും.
17ന് തിങ്കളാഴ്ച രാത്രി പ്രാര്‍ഥനാ സദസും ഹിഫ്‌ള് സനദ്ദാനവും നടക്കും. നേര്‍ച്ചയുടെ സമാപന ദിനമായ 18 ന് ചൊവ്വാഴ്ച രാവിലെ എട്ടു മണി മുതല്‍ അന്നദാനം നടക്കും. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി കോഴിക്കോട് അധ്യക്ഷനാകും.
ഉച്ചയ്ക്ക് 1.30ന് നടക്കുന്ന മൗലിദ് ഖത്മുല്‍ ഖുര്‍ആന്‍ ദുആയോടെ ഒരാഴ്ചത്തെ ആണ്ടുനേര്‍ച്ചയ്ക്ക് സമാപ്തിയാകും. സമാപന പ്രാര്‍ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.

 

 

 

 

 

 

 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.