2017 July 28 Friday
നിങ്ങള്‍ പിശുക്ക് സൂക്ഷിക്കുക. അത് കുടുംബ ബന്ധങ്ങളെ വിച്ഛേദിക്കാന്‍ പ്രേരിപ്പിക്കും
മുഹമ്മദ് നബി (സ്വ)

ബൗളിങ് പരിശീലകനായി ഭരത് അരുണ്‍ തിരിച്ചെത്തുന്നു

മുംബൈ: ഇന്ത്യയുടെ ബൗളിങ് പരിശീലകനായി ഭരത് അരുണ്‍ തിരിച്ചെത്തുമെന്ന് ഏതാണ്ടുറപ്പായി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങിയ ഉപദേശക സമിതിയുടെ തീരുമാനം തള്ളി രവി ശാസ്ത്രിയുടെ കടുംപിടിത്തതിന് മുന്നില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അധികൃതര്‍ മുട്ടുമടക്കിയതായാണ് സൂചനകള്‍.
സുപ്രിം കോടതി നിയമിച്ച ഇടക്കാല ഭരണ സമിതി ഭരത് അരുണിനെ തിരിച്ചെടുക്കുന്നതിന് അംഗീകാരം നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപദേശക സമതി രാഹുല്‍ ദ്രാവിഡിനേയും സഹീര്‍ ഖാനേയും ബാറ്റിങ്, ബൗളിങ് ഉപദേശകരായി നിയമിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇടക്കാല ഭരണ സമിതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മാത്രമല്ല സഹീറിന്റെ നിയമനത്തില്‍ കോച്ചായി തിരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിയും വിയോജിപ്പ് അറിയിക്കുകയുണ്ടായി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.