2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ബ്ലൈന്‍ഡ് ക്രിക്കറ്റ് ലീഗ് ഡിസംബര്‍ രണ്ട് മുതല്‍

 

കൊച്ചി: കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ലീഗ് ഡിസംബര്‍ രണ്ട്, മൂന്ന് തിയതികളില്‍ തൃപ്പൂണിത്തുറ പാലസ് ഓവലില്‍ നടക്കും. ഫ്‌ളഡ്‌ലിറ്റിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് ബ്ലൈന്‍ഡ് ക്രിക്കറ്റ് മത്സരങ്ങള്‍ ഫ്‌ളഡ്‌ലിറ്റില്‍ സംഘടിപ്പിക്കുന്നത്.
സംസ്ഥാനത്തെ നാലു പ്രധാന നഗരങ്ങളില്‍ നിന്നു നാലു ടീമുകളാണ് ലീഗില്‍ പങ്കെടുക്കുക. ട്രിവാന്‍ഡ്രം തണ്ടേഴ്‌സ്, കൊച്ചി സ്‌കോര്‍പിയന്‍സ്, കാലിക്കറ്റ് ഹരിക്കേന്‍സ്, കണ്ണൂര്‍ ബ്ലിസാര്‍ഡ്‌സ് എന്നിവയാണ് ടീമുകള്‍. കാഴ്ച്ച പരിമിതിയുള്ളവരുടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അജയ് റഡ്ഡിയാണ് കണ്ണൂര്‍ ബ്ലിസാര്‍ഡ്‌സിന്റെ ക്യാപ്റ്റന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ പ്രകാശ് ജയരാമയ്യ കാലിക്കറ്റ് ഹരിക്കേന്‍സിനെ നയിക്കും. ഖേദന്‍ പട്ടേലാണ് കൊച്ചി സ്‌കോര്‍പിയന്‍സിനെ നയിക്കുക. വെങ്കിടേഷാണ് ട്രിവാന്‍ഡ്രം തണ്ടേഴ്‌സിനെ നയിക്കുന്നത്.
അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന രണ്ടാമത് ബ്ലൈന്‍ഡ് ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ തിരഞ്ഞെടുപ്പും ടൂര്‍ണമെന്റിനോടനുബന്ധിച്ചു നടക്കും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.