2019 May 23 Thursday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക് വന്‍ വരവേല്‍പ്പ്

കോഴിക്കോട് : കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ക്ക്്് കോഴിക്കോടന്‍ മണ്ണില്‍ വന്‍ വരവേല്‍പ്പ്്. ഫോണ്‍4 കോഴിക്കോട് ഷോറൂം ഉദ്ഘാടനത്തിന്റെ ഭാഗമായാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളായ മുഹമ്മദ് റാഫി, സെഡറിക് ഹെങ്‌ബെര്‍ട്ട്, റിനോ ആന്റോ, സി.കെ.വിനീത് എന്നിവര്‍ കോഴിക്കോട്ടെത്തിയത്. ഇവര്‍ കോഴിക്കോടെത്തുന്നുണ്ടെന്നറിഞ്ഞ്് രാവിലെ മുതല്‍ ഫുട്‌ബോള്‍ പ്രേമികള്‍ കുരിശുപള്ളിയ്ക്കു സമീപത്തുള്ള മൊബൈല്‍ ഷോറൂമിന്റെ മുന്നില്‍ തടിച്ചു കൂടിയിരുന്നു.അതോടെ റോഡിലും തിരക്കായി. പിന്നീട് പൊലിസെത്തിയാണ് ആളുകളെ നിയന്ത്രിച്ചത്. 11 മണിയോടെ എത്തിയ താരങ്ങളെ റോഡില്‍ നിന്നും വേദിയിലെത്തിക്കാന്‍ പൊലിസ് പാടുപെട്ടു. ആരാധകരുടെ ഊഷ്മള വരവേല്‍പ്പ് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കും ആവേശമായി. താരങ്ങള്‍ക്കൊപ്പം സെല്‍ഫിയെടുക്കാനായിരുന്നു പിന്നീട് ആളുകളുടെ തിരക്ക്്്. എല്ലാവര്‍ക്കു വേണ്ടിയും പോസ് ചെയ്ത്്് ഫൈനലിലെ തോല്‍വി വേദനിപ്പിക്കുന്നുണ്ടെങ്കിലും അടുത്ത വര്‍ഷം കപ്പ്് നേടുമെന്ന്് ആരാധകര്‍ക്ക്്് താരങ്ങള്‍ ഉറപ്പു നല്‍കി. 45 മിനിറ്റോളം കുരുശുപള്ളിയ്ക്ക് സമീപത്തുള്ള ഷോറൂമില്‍ ചെലവഴിച്ച ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ പിന്നീട് ആരാധകരുടെ അകമ്പടിയോടെ ദുബായ് ബസാറിനു സമീപത്തുള്ള ഷോറൂമിലേക്ക് നീങ്ങി. അവിടേയും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ക്കു കോഴിക്കോട്ടെ ഫുട്‌ബോള്‍ പ്രേമികള്‍ വലിയ വരവേല്‍പ്പാണ് നല്‍കിയത്.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.