2018 November 17 Saturday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

ബ്ലാസ്റ്റേഴ്‌സിന്റെ പ്രീസീസണ്‍ മത്സരങ്ങള്‍ തായ്‌ലന്റില്‍

 

കൊച്ചി: പുതിയ സീസണിന് ഒരുങ്ങുന്നതിന്റെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്റില്‍ പ്രീസീസണ്‍ മത്സരങ്ങള്‍ കളിക്കും. 21 ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്റില്‍ പരിശീലനത്തില്‍ ഏര്‍പ്പെടും. നാളെ മുതല്‍ 21 വരെയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ തായ്‌ലന്റ് പര്യടനം. വിവിധ ടീമുകളുമായി അഞ്ച് മത്സരങ്ങളായിരിക്കും ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്റില്‍ കളിക്കുക.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടണ്ടാംഘട്ട പരിശീലന മത്സരങ്ങളാണിത്. നേരത്തെ കൊച്ചിയില്‍ ലാ ലീഗ ടീമടക്കം പങ്കെടുത്ത പ്രീ സീസണ്‍ ടൂര്‍ണമെന്റ് നടത്തിയിരുന്നു. ഇതില്‍ ബ്ലാസ്റ്റേഴ്‌സ് അമ്പേ പരാജയമായിരുന്നു. ആദ്യ പ്രീസിസണിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറുന്നതിനും ടീമിനെ മികച്ചതാക്കി ഒരുക്കുന്നതിനുമാണ് തായ്‌ലന്റിലേക്ക് പുറപ്പെട്ടിട്ടുള്ളത്.
2016ലും പ്രീ സീസണിന് വേണ്ടണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് തായ്‌ലന്റില്‍ പോയി പരിശീലനം നടത്തിയിരുന്നു. അന്ന് മൂന്ന് മത്സരങ്ങള്‍ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടെണ്ടണ്ണം ജയിക്കുകയും ഒന്ന് സമനിലയില്‍ അവസാനിക്കുകയും ചെയ്തിരുന്നു.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.