2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ബ്ലാങ്ങാട് ബീച്ചില്‍ ഓണം ബക്രീദ് ഫെസ്റ്റിവല്‍ 16ന്

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചില്‍ നഗരസഭ, ബീച്ച് പൗരാവലി എന്നിയുടെ നേതൃത്വത്തില്‍ സെപ്തംബര്‍ 16ന് ഓണം ബക്രീദ് ഫെസ്റ്റിവെല്‍ സംഘടിപ്പിക്കും. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്ത യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നഗരസഭാ വിദ്യാഭ്യാസ കലാ കായിക സ്ഥിരം സമിതി അധ്യക്ഷന്‍ എ.സി ആനന്ദന്‍ അധ്യക്ഷനായി. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ എം.ബി രാജലക്ഷ്മി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എ.എ മഹേന്ദ്രന്‍, കൗണ്‍സിലര്‍മാരായ ബുഷറ ലത്തീഫ്, മഞ്ജുള ജയന്‍, ഹസീന സലീം, പി.ഐ വിശ്വംഭരന്‍ എന്നിവര്‍ സംസാരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News