2019 June 24 Monday
ഭരിച്ചതുകൊണ്ടായില്ല ഭരണം ഉണ്ടെന്നു ജനങ്ങള്‍ക്ക് ബോധ്യപ്പെടുമ്പോഴേ ഏതൊരു ഗവണ്‍മെന്റും അര്‍ഥവത്താകുന്നുള്ളൂ -കാറല്‍ മാക്‌സ്‌

ബ്രോഡ്ബാന്റ് തകരാര്‍ പുനസ്ഥാപിച്ചു

 

പട്ടാമ്പി: പട്ടാമ്പിമേഖലയില്‍ നിലനിന്നിരുന്ന ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ് തകരാര്‍ പുനസ്ഥാപിച്ചു. ഇന്റര്‍നെറ്റ് കണക്ഷനിലെ വേഗതക്കുറവും കണക്ഷന്‍ ലഭിക്കാത്തതിനാലുള്ള സാങ്കേതിക തകരാറിനാണ് പരിഹാരമായത്. വിവിധ പ്ലാനുകളിലായുള്ള അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ബി.എസ്.എന്‍.എല്‍ മറ്റു ഇന്റര്‍ നെറ്റ് ശൃംഖലയെ അപേക്ഷിച്ച് സാമ്പത്തിക കുറവുള്ള താരിഫ് പ്ലാനുകളായതിനാല്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ആശ്രയിക്കുന്നത് ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് കണക്ഷനുകളെയാണ്. അടുത്തിടെ ബി.എസ്.എന്‍.എല്‍ വേഗത ലഭിക്കുന്നതിന് വേണ്ടിയുള്ള ജി.ബിക്കനുസരിച്ച് പുതിയ താരിഫ് പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.