2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആറാമതും തോറ്റു

 

 

 

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് വീണ്ടും തോല്‍വി. രാജ്യത്ത് നേരത്തേ പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോണ്‍സന്റെ ശ്രമം ഇന്നും പരാജയപ്പെട്ടു.
പ്രതിപക്ഷത്തോടൊപ്പം ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് അംഗങ്ങളും പ്രധാനമന്ത്രിക്കെതിരേ വോട്ടു ചെയ്തതോടെയാണ് നീക്കം പരാജയപ്പെട്ടത്.ഹൗസ് ഓഫ് കോമണ്‍സില്‍ അഞ്ച് ദിവസത്തിനിടെ ബോറിസ് നേരിടുന്ന ആറാമത്തെ തോല്‍വിയാണിത്. പാര്‍ലമെന്റില്‍ അംഗീകാരം ലഭിക്കാന്‍ സര്‍ക്കാരിന് 434 വോട്ടുകളാണ് ആവശ്യമായിരുന്നത്.
650 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 293 പേര്‍ മാത്രമാണ് ഈ നിര്‍ദേശത്തെ പിന്തുണച്ചത്. വോട്ടെടുപ്പിനെ പിന്തുണക്കില്ലെന്ന് പ്രതിപക്ഷ എം.പിമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് സ്പീക്കര്‍ രാജിവയ്ക്കുകയും പാര്‍ലമെന്റ് അഞ്ച് ആഴ്ചത്തേക്ക് നിര്‍ത്തി വയ്ക്കുകയും ചെയ്തു. ഒക്ടോബര്‍ 14നാണ് ഇനി പാര്‍ലമെന്റ് പുനരാരംഭിക്കുക. കരാറില്ലാതെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നത് നീട്ടി വയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിയമവാഴ്ച പാലിക്കണമെന്ന് ആവശ്യപ്പെട്ട് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന്റെ പ്രമേയം വോട്ടില്ലാതെ എം.പിമാര്‍ അംഗീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.