2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തവരാണ് ബി.ജെ.പി: വി.എസ് അച്യുതാനന്ദന്‍

പുതുനഗരം: ബ്രിട്ടീഷുകാരുടെ പാദസേവ ചെയ്തവരാണ് ബി.ജെ.പിയെന്ന് വി.എസ് അച്യുതാനന്ദന്‍. എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. മോദി ഇന്ത്യയിലെങ്ങും വര്‍ഗീയവിഷം ചീറ്റുകയാണ്. വിശ്വാസ സംരക്ഷകരായി എത്തിയ സംഘപരിവാറിന്റെ വഴിയില്‍കേറാന്‍ തക്കം പാര്‍ത്തിരിക്കുന്ന അവസരവാദികളാണ് കോണ്‍ഗ്രസ്. വിശ്വാസസംരക്ഷകരെ ജനം തിരിച്ചറിഞ്ഞു. അവസരവാദികളെ ജനങ്ങള്‍ക്ക് വിശ്വാസമില്ല. മോദി മുഖ്യമന്ത്രിയായപ്പോള്‍ ഗുജറാത്ത് കലാപം നടത്തി. പ്രധാനമന്ത്രിയായപ്പോള്‍ ദലിത്-ന്യൂനപക്ഷ കലാപങ്ങള്‍ വര്‍ധിച്ചു.
ഭീകരമായ ഭരണമാണ് ഇന്ത്യയില്‍ നടന്നത്. അതിര്‍ത്തിയില്‍ സംഘട്ടനം ഉണ്ടായത് യാദൃശ്ചികമാണോ എന്ന് വി.എസ് ചോദിച്ചു. നോട്ടുനിരോധനത്തിന്റെ ദുരവസ്ഥയില്‍നിന്ന് ജനത ഇപ്പോഴും മോചിതമായിട്ടില്ല. സൈനികരുടെ പേരില്‍ കളവുനടത്തിയോ എന്ന് ചോദിച്ചാല്‍ രാജ്യദ്രോഹികളാക്കുന്ന സമീപനമാണ് മോദി സ്വീകരിക്കുന്നത്. കര്‍ഷകരുടെ ദുരിതം കനത്ത മോദി പട്ടേലിന്റെ പ്രതിമയുണ്ടാക്കി. ഇന്ത്യ കത്തിയെരിയുമ്പോള്‍ മോദി വീണ വായിക്കുകയാണ് ചെയ്തതെന്ന് വി.എസ് പറഞ്ഞു. ബി.ജെ.പിയെ അധികാരത്തിലെത്തിച്ചത് കോണ്‍ഗ്രസാണ്. ദുഷിച്ച സാമ്പത്തിക നയമാണ് സംഘപരിവാറിനെ അധികാരത്തിലെത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സി.പി.ഐ കൊല്ലങ്കോട് സെക്രട്ടറി എം.എസ് രാമചന്ദ്രന്‍ അധ്യക്ഷനായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.